കടുവാക്കുന്നേൽ കുറുവച്ചനാകാൻ സുരേഷ് ഗോപി എത്തി

ശ്രീ ഗോകുലം മൂവീസിൻ്റെ ബാനറിൽ ശ്രീഗോകുലം ഗോപാലൻ നിർമ്മിച്ച് മാത്യൂസ് തോമസ് സംവിധാനം ചെയ്യുന്നഒറ്റക്കൊമ്പൻ എന്ന ചിത്രത്തിലെ കേന്ദ്ര കഥാപാത്രമായ കടുവാക്കുന്നേൽ കുറുവച്ചനെ അവതരിപ്പിക്കുവാൻ സുരേഷ് ഗോപി എത്തിച്ചേർന്നു.ഇക്കഴിഞ്ഞ ഡിസംബർ ഇരുപത്തിഏഴ് വെള്ളിയാഴ്ച്ച തിരുവനന്തപുരത്ത് ചിത്രീകരണം ആരംഭിച്ചിരുന്നുവെങ്കിലും മുപ്പത് തിങ്കളാഴ്ച്ചയാണ് സുരേഷ് ഗോപി അഭിനയിച്ചു തുടങ്ങിയത്

സെൻട്രൽ ജയിലിലെ രംഗങ്ങളിലാണ് സുരേഷ് ഗോപി അഭിനയിച്ചു തുടങ്ങിയത് തിരുവനന്തപുരത്തും പരിസരങ്ങളിലുമായജനുവരി മധ്യം വരെ നീണ്ടുനിൽക്കുന്നതാണ് ചിത്രത്തിൻ്റെ ആദ്യ ഷെഡ്യൂളെന്ന് എക്സിക്കുട്ടീവ് പ്രൊഡ്യൂസർ കൃഷ്ണമൂർത്തി പറഞ്ഞു.കേന്ദ്ര മന്തി ആയതിനു ശേഷം സുരേഷ് ഗോപി അഭിനയിക്കുന്ന ചിത്രമെന്ന നിലയിലും ഈ ചിത്രം ഏറെ ശ്രദ്ധയാകർഷിക്കപ്പെടുന്നു.വലിയ പ്രോട്ടോക്കാൾ പാലിച്ചാണ് ചിത്രീകരണത്തിൽ സുരേഷ് ഗോപി പങ്കെടുക്കുന്നത്.പ്രേക്ഷകർ ഏറെക്കാലമായി കാത്തിരുന്ന കടവാക്കുന്നേൽ കുറുവച്ചൻ അങ്ങനെ അഭ്രപാളികളിലേക്ക് കടന്നിരിക്കുന്നു.വലിയ മുതൽമുടക്കിൽ ബഹുഭാഷാ താരങ്ങൾ ഉൾപ്പടെ വ്യത്യസ്ഥമായ ലൊക്കേഷനുകളിലൂടെയാണ് ഈ ചിത്രത്തിൻ്റെ അവതരണം.ഇന്ദ്രജിത്ത് സുകുമാരൻ, വിജയരാഘവൻ, ലാലു അലക്സ്, ചെമ്പൻ വിനോദ്, ജോണി ആൻ്റെണി ,ബിജു പപ്പൻ, മാർട്ടിൻമുരുകൻ, ജിബിൻ ഗോപി, മേലനാ രാജ് എന്നിവർ ഈ ചിത്രത്തിലെ പ്രധാന താരങ്ങളാണ്.ഇവർക്കു പുറമേ നിരവധി പ്രമുഖ താരങ്ങളും അണിനിരക്കുന്നുണ്ട്.രചന – ഷിബിൻ ഫ്രാൻസിസ് ഗാനങ്ങൾ- വിനായക് ശശികുമാർ.സംഗീതം – ഹർഷവർദ്ധൻരാമേശ്വർഛായാഗ്രഹണം – ഷാജികുമാർ.എഡിറ്റിംഗ് – വിവേക് ഹർഷൻ.കലാസംവിധാനം – ഗോകുൽ ദാസ്.മേക്കപ്പ് – റോണക്സ് സേവ്യർ.കോസ്റ്റ്യും – ഡിസൈൻ- അനീഷ് തൊടുപുഴ.ക്രിയേറ്റീവ് ഡയറക്ടർ – സുധീർ മാഡിസൺകാസ്റ്റിംഗ് ഡയറക്ടർ – ബിനോയ് നമ്പാലചീഫ് അസ്സോസ്സിയേറ്റ് ഡയറക്ടർ -കെ.ജെ. വിനയൻ. ദീപക് നാരായൺ ‘കോ-പ്രൊഡ്യൂസേഴ്സ് – വി.സി. പ്രവീൺ, ബൈജു ഗോപാലൻഎക്സിക്കുട്ടീവ് – പ്രൊഡ്യൂസർ – കൃഷ്ണമൂർത്തി.പ്രൊഡക്ഷൻ മാനേജർ – പ്രഭാകരൻ കാസർകോഡ്.പ്രൊഡക്ഷൻ എക്സിക്കുട്ടീവ്സ് – നന്ദു പൊതുവാൾ ബാബു രാജ്മനിശ്ശേരി’പ്രൊഡക്ഷൻ കൺട്രോളർ – സിദ്ദു പനക്കൽതിരുവനന്തപുരം, കോട്ടയം, പാലാ, ഈരാറ്റുപേട്ട ഹോങ്കോംങ്ങ്, എന്നിവിടങ്ങളിലായി ചിത്രീകരണം പൂർത്തിയാകും. പിആർഒ വാഴൂർ ജോസ്.ഫോട്ടോ റോഷൻ

Leave a Reply

spot_img

Related articles

കോട്ടയം തലയോലപറമ്പിൽ വയോധികരായ ദമ്പതികൾ താമസിക്കുന്ന വീട്ടിൽ മോഷണം

വീടിൻ്റെ മുൻവശത്തെ വാതിൽ കുത്തി തുറന്ന് അകത്ത് കയറിയ മോഷ്ടാക്കൾ മുറിക്കുള്ളിലെ അലമാരയിൽ സൂക്ഷിച്ചിരുന്ന 1.5 ലക്ഷം രൂപ കവർന്നു. പുത്തൻപുരയ്ക്കൽ പി.വി. സെബാസ്റ്റ്യൻ്റെ...

കാട്ടാനയാക്രമണം: ആനയുടെ കൊമ്പ് നെഞ്ചിൽ കുത്തിക്കയറി, വാരിയെല്ല് തകർന്നു; അലന്റെ പോസ്റ്റ്മോർട്ടം റിപ്പോര്‍ട്ട്

പാലക്കാട് മുണ്ടൂരിൽ കാട്ടാനയാക്രമണത്തിൽ കൊല്ലപ്പെട്ട യുവാവിന്റെ പോസ്റ്റ്മോർട്ടം റിപ്പോർട്ട് പുറത്ത്. ഇന്നലെയാണ് മുണ്ടൂർ സ്വദേശി അലൻ കൊല്ലപ്പെട്ടത്. അലന്റെ നെഞ്ചിന് ​ഗുരുതര പരിക്കേറ്റിരുന്നുവെന്ന് പോസ്റ്റ്മോർട്ടം...

മുനമ്പം വിഷയം വലിച്ചു നീട്ടി വഷളാക്കിയത് സംസ്ഥാന സര്‍ക്കാര്‍ :രമേശ് ചെന്നിത്തല

മുനമ്പം വിഷയം വലിച്ചു നീട്ടി വഷളാക്കിയത് സംസ്ഥാന സര്‍ക്കാരെന്ന് കോണ്‍ഗ്രസ് വര്‍ക്കിങ് കമ്മിറ്റി അംഗം രമേശ് ചെന്നിത്തല. തിരുവവന്തപുരത്ത് മാധ്യമങ്ങളോട് സംസാരിക്കുകയായിരുന്നു അദ്ദേഹം. സംസ്ഥാന...

കിടങ്ങൂർ ഗ്രാമപഞ്ചായത്തിൽ ബിജെപി വിമതന്റെ പിന്തുണയോടെ എൽഡിഎഫ് ഭരണം പിടിച്ചു

അഞ്ചാം വാർഡ് അംഗം സിപിഎമ്മിലെ ഇ.എം ബിനു പ്രസിഡന്റായി തെരഞ്ഞെടുക്കപ്പെട്ടു. ബിജെപി അംഗങ്ങളായ 4 പേരും മുൻ പ്രസിഡന്റടക്കം പഴയ ജോസഫ് ഗ്രൂപ്പ്...