ഉബൈനി സംവിധാനം ശുക്രൻ എന്ന ചിത്രത്തിന്റെ സ്വിച്ച് ഓണ്‍ കോട്ടയം ചാന്നാനിക്കാട് നടന്നു. നീല്‍സിനിമാസ്, &, സൂര്യ ഭാരതിക്രിയേഷൻസിന്റെ ബാനറില്‍ മനോജ് കുമാർ. കെ.പി, ഷാജി.കെ. ജോർജ്, ഷിജു. കെ. ടോം, എന്നിവരാണ് ഈ ചിത്രം നിർമ്മിക്കുന്നത്. തിരുവഞ്ചൂർ രാധാകൃഷ്ണൻ എം.എല്‍.എ സ്വിച്ചോണ്‍ കർമ്മം നിർവഹിച്ചപ്പോള്‍, ചാണ്ടി ഉമ്മൻ ഫസ്റ്റ് ക്ലാപ്പും നല്‍കിക്കൊണ്ടാണ് ചിത്രീകരണം ആരംഭിച്ചത്. ബിബിൻ ജോർജും, കോട്ടയം നസീറുമാണ് ആദ്യരംഗത്തില്‍ അഭിനയിച്ചത്.
ഒരേ ലക്ഷ്യം നിറവേറ്റാൻ രണ്ടു സുഹൃത്തുക്കള്‍ നടത്തുന്ന ശ്രമങ്ങളുടെ രസാകരമായ ചലച്ചിത്രാവിഷ്ക്കാരണമാണ് ഈ ചിത്രം.ബിബിൻ ജോർജും ചന്തുനാഥുമാണ് ഈ കഥാപാത്രങ്ങളെ അവതരിപ്പിക്കുന്നത്. റൊമാൻ്റിക്ക് കോമഡി ത്രില്ലറാണ് ജോണർ.ഷൈൻ ടോം ചാക്കോയും, ലാലു അലക്സും ശ്രദ്ധേയമായ കഥാപാത്രങ്ങളെ അവതരിപ്പിക്കുന്നു.ആദ്യപ്രഭയാണ് നായിക. അസീസ് നെടുമങ്ങാട്, സന്തോഷ് കീഴാറ്റൂർ,.ബിനു തൃക്കാക്കര , അജയ് വാസുദേവ്, മധു പുന്നപ്ര,കലാഭവൻ റഹ്മാൻ,ഷാജി.കെ. ജോർജ്, ജീമോൻ ജോർജ്, ഷിജു കെ. ടോം, സഞ്ജു നെടുംകുന്നേല്‍, ദിലീപ് റഹ്മാൻ,ഷാജു ഏബ്രഹാം,തുഷാര പിള്ള, സ്മിനു സിജോ, ദിവ്യാ എം. നായർ, ലേഖാ നായർ, ജയ,ബേബി ഇശല്‍, മാസ്റ്റർ നവനീത്, എന്നിവരും പ്രധാന വേഷങ്ങളിലെത്തുന്നു.