ഹണി റോസിന് പിന്തുണയുമായി സിനിമ സംഘടനയായ ഫെഫ്ക. ഹണി തുടങ്ങിവെച്ചത് ധീരമായ പോരാട്ടമെന്ന് ഫെഫ്ക തങ്ങളുടെ ഫേസ്ബുക്ക് പേജിലൂടെ പ്രതികരിച്ചു. ഹണിയുടെ പോരാട്ടം ലൈംഗികാതിക്രമങ്ങള്‍ക്കെതിരെയുള്ള കൂട്ടായ പ്രതിരോധത്തിന്റെ നാന്ദിയാണെന്നും ഫെഫ്ക കുറിച്ചു. നേരത്തെ ഹണി റോസിന് പിന്തുണയുമായി വിമൻ ഇൻ സിനിമ കലക്ടീവും രംഗത്തുവന്നിരുന്നു. അവള്‍ക്കൊപ്പമെന്ന ഹാഷ്ടാഗുമായി WCC ഹണി റോസിന്റെ ഫെയ്‌സ്ബുക്ക് പോസ്റ്റ് പങ്കുവച്ചിരുന്നു.