ഡൊണാൾഡ് ട്രംപ് യു.എസ് പ്രസിഡന്റായി സത്യപ്രതിജ്ഞ ചെയ്യുന്ന ചടങ്ങിലേക്കുള്ള വിശിഷ്ടാതിഥികളുടെ പട്ടിക പുറത്തുവിട്ടു. ഇന്ത്യൻ പ്രധാനമന്ത്രി നരേന്ദ്രമോദി പങ്കെടുക്കില്ല. ജനുവരി 20 നാണ് ചടങ്ങ് നടക്കുന്നത്. യു.എസ് സമയം ഉച്ചയ്ക്ക് 12 മണിക്ക് ഷെഡ്യൂള് ചെയ്തിരിക്കുന്ന ട്രംപിന്റെ സ്ഥാനാരോഹണ പരിപാടി വാഷിംഗ്ടണ് ഡിസിയിലെ യു.എസ് കാപ്പിറ്റോളില് നടക്കും. ഫെഡറല് അവധി ദിനമായ മാര്ട്ടിന് ലൂഥര് കിങ് ജൂനിയര് ദിനമാണ് ജനുവരി 20 എന്നപ്രത്യേകത കൂടിയുണ്ട്. സത്യപ്രതിജ്ഞാ ചടങ്ങ് ഉച്ചയ്ക്ക് ഔദ്യോഗികമായി ആരംഭിക്കും. അതിനുശേഷം അദ്ദേഹം സത്യപ്രതിജ്ഞ ചെയ്ത് അമേരിക്കയുടെ 47ാമത് പ്രസിഡന്റാകും. തന്റെ സത്യപ്രതിജ്ഞാ ചടങ്ങിനായി ട്രംപ് വ്യക്തിപരമായി നിരവധി വിദേശ നേതാക്കള്ക്ക് ക്ഷണം അയച്ചിട്ടുണ്ട്.