ദക്ഷിണേന്ത്യക്കാരുടെ ഇഷ്ടവിഭവമാണ് ദോശ. എങ്കിലും ഇന്ത്യയുടെ മറ്റു ഭാഗങ്ങളിലുള്ളവരും ദോശ ആസ്വദിച്ചു കഴിക്കാറുണ്ട്. ബ്രേക്ക്ഫാസ്റ്റായും ലഞ്ചായും ഡിന്നറായും ദോശ കഴിക്കാം. കാരണം ദോശ ദഹിക്കാൻ എളുപ്പമാണ്. ദോശ തന്നെ പല പല തരമുണ്ട്, സാദാ ദോശ, മസാല ദോശ, നെയ്‌റോസ്റ്റ്, പേപ്പർറോസ്റ്റ്, റവ ദോശ, റാഗി ദോശ…..അങ്ങനെ ലിസ്റ്റ് നീണ്ടുനീണ്ടുപോകും.
ധാരാളം പ്രോട്ടീൻ അടങ്ങിയിരിക്കുന്നതുകൊണ്ട് വെജിറ്റേറിയൻകാർക്ക് ദോശ അത്യുത്തമം. ഒരു സാദാ ദോശയിൽ 37 കലോറിയുണ്ട്. ദോശയിൽ അപകടകാരിയായ കൊഴുപ്പ് ഇല്ല. ധാതുക്കളും വിറ്റാമിൻ സിയും കാർബോഹൈഡ്രേറ്റും ധാരാളമുണ്ട്. രുചിയേറിയതും പോഷകം നിറഞ്ഞതും ആരോഗ്യമേകുന്നതുമായ ഫുഡാണ് ദോശ.