ലോസ് ആഞ്ജലിസ് കാട്ടുതീയിൽ മരണം 24 ആയി; മരിച്ചവരിൽ ഓസ്‌ട്രേലിയൻ താരം റോറി സൈക്‌സും

ലോസ് ആഞ്ജലിസ് കാട്ടുതീയിൽ മരണം 24 ആയി; മരിച്ചവരിൽ ഓസ്‌ട്രേലിയൻ താരം റോറി സൈക്‌സും. ഹോളിവുഡ് സിനിമാവ്യവസായത്തിന്‍റെ തലസ്ഥാനമായ ലോസ് ആഞ്ജലിസില്‍ കഴിഞ്ഞ ആറുദിവസമായി തുടരുന്ന കാട്ടുതീയില്‍ ജീവന്‍ നഷ്ടപ്പെട്ടവരുടെ എണ്ണം 24 ആയി. പാലിസേഡ് മേഖലയില്‍ എട്ടുപേരും ഈറ്റണ്‍ മേഖലയിലെ കാട്ടുതീയില്‍ പതിനാറുപേരുമാണ് മരിച്ചത്. ഓസ്‌ട്രേലിയന്‍ താരം റോറി സൈക്‌സും മരിച്ചവരില്‍ ഉള്‍പ്പെടുന്നുണ്ട്.

1990-കളില്‍ ബ്രിട്ടീഷ് ടി.വി. ഷോ ആയ കിഡ്ഡി കേപേഴ്‌സിലെ താരമായിരുന്നു റോറി.
ആയിരക്കണക്കിന് വീടുകള്‍ ഉള്‍പ്പെടെ 12,000 കെട്ടിടങ്ങള്‍ തീയില്‍ നശിച്ചുവെന്നാണ് റിപ്പോര്‍ട്ട്. ഒരു ലക്ഷത്തോളം പേരെ സ്ഥലത്തുനിന്ന് ഒഴിപ്പിക്കേണ്ടിവന്നു. പാലിസേഡില്‍ 23,600 ഏക്കറില്‍ തീ പടര്‍ന്നുപിടിച്ചപ്പോള്‍ ഈറ്റണ്‍ മേഖലയില്‍ 14,000 ഏക്കറാണ് തീവിഴുങ്ങിയത്.

13,500-15,000 കോടി ഡോളറിന്റെ നഷ്ടമുണ്ടായെന്നാണ് വിലയിരുത്തപ്പെടുന്നത്. ആന്തണി ഹോപ്കിന്‍സ്, പാരിസ് ഹില്‍ട്ടണ്‍,മെല്‍ ഗിബ്‌സണ്‍, ബില്ലി ക്രിസ്റ്റല്‍ തുടങ്ങി പലസൂപ്പര്‍ താരങ്ങളുടെയും വീടുകള്‍ അഗ്നിക്കിരയായി.

യു.എസിന്റെ ചരിത്രത്തിലെതന്നെ ഏറ്റവും കൂടുതല്‍ നാശനഷ്ടമുണ്ടാക്കിയ പ്രകൃതിദുരന്തമായിരിക്കും ഈ കാട്ടുതീയെന്ന് ലോസ് ആഞ്ജലിസ് ഉള്‍പ്പെടുന്ന സംസ്ഥാനമായ കാലിഫോര്‍ണിയയുടെ ഗവര്‍ണര്‍ ഗാവിന്‍ ന്യൂസൊം പറഞ്ഞു. പ്രദേശത്ത് വന്‍നാശനഷ്ടം ഉണ്ടായ പശ്ചാത്തലത്തില്‍, എല്‍.എ.2.0 (ലോസ് ആഞ്ജലിസ് 2.0) സാധ്യമാക്കുന്നതിനായി ഒരു സംഘത്തിന് രൂപംനല്‍കിയിട്ടുണ്ടെന്നും അദ്ദേഹം കൂട്ടിച്ചേര്‍ത്തു.

Leave a Reply

spot_img

Related articles

സിയാലിൽ അതിവേഗ ഇമിഗ്രേഷൻ തുടങ്ങി

സിയാലിൽ അതിവേഗ ഇമിഗ്രേഷൻ പദ്ധതിയ്ക്ക് തുടക്കമായി. ഉദ്യോഗസ്ഥ സഹായമില്ലാതെ ഇമിഗ്രേഷൻ നടപടിക്രമങ്ങൾ പൂർത്തിയാക്കാൻ കഴിയുന്ന കേന്ദ്ര ആഭ്യന്തര മന്ത്രാലയത്തിൻെറ പദ്ധതി ഫാസ്റ്റ് ട്രാക്ക് ഇമിഗ്രേഷൻ...

ആറാം തവണയും റഹീമിന്റെ കേസ്​ മാറ്റി; മോചനം നീളും

സൗദി ബാലൻ കൊല്ലപ്പെട്ട കേസിൽ 18 വർഷമായി റിയാദിലെ ജയിലിൽ കഴിയുന്ന കോഴിക്കോട് ഫറോക്ക് കോടമ്പുഴ സ്വദേശി മച്ചിലകത്ത്​ അബ്​ദുൽ റഹീമി​ന്റെ മോചനകാര്യത്തിൽ തീരുമാനമായില്ല....

ലോസ് ആഞ്ജലസില്‍ കാട്ടുതീ നിയന്ത്രണാതീതം

യുഎസിലെ ലോസ് ആഞ്ജലസില്‍ കാട്ടുതീ നിയന്ത്രണാതീതം. കാറ്റിന്റെ വേഗം കൂടാന്‍ സാധ്യതയുണ്ടെന്നും തീ കൂടുതല്‍ പ്രദേശങ്ങളിലേക്ക് പടരാമെന്നും മുന്നറിയിപ്പുണ്ട്. മരുഭൂമിയില്‍ നിന്നുള്ള സാന്റ അന...

ഡൊണാൾഡ് ട്രംപിൻ്റെ സത്യപ്രതിജ്ഞ; നരേന്ദ്രമോദി പങ്കെടുക്കില്ല

ഡൊണാൾഡ് ട്രംപ് യു.എസ് പ്രസിഡന്റായി സത്യപ്രതിജ്ഞ ചെയ്യുന്ന ചടങ്ങിലേക്കുള്ള വിശിഷ്ടാതിഥികളുടെ പട്ടിക പുറത്തുവിട്ടു. ഇന്ത്യൻ പ്രധാനമന്ത്രി നരേന്ദ്രമോദി പങ്കെടുക്കില്ല. ജനുവരി 20 നാണ് ചടങ്ങ്...