ബമ്പർ ജനുവരി ഇരുപത്തിനാലിന് ട്രയിലർ പുറത്തുവിട്ടു

മലയാളത്തിലും തമിഴിലുമായി ഒരുങ്ങുന്ന ചിത്രമാണ് ബമ്പർനിർമ്മാണ പ്രവർത്തനങ്ങൾ പൂർത്തിയായ ഈ ചിത്രം ജനുവരി ഇരുപത്തിനാലിന് പ്രദർശനത്തിനെത്തുന്നു.പ്രദർശനത്തിനു മുന്നോടിയായി ഈ ചിത്രത്തിൻ്റെ ട്രയിലർ പ്രകാശനം ചെയ്തു.വേദാപിക്ച്ചേഴ്സിൻ്റെ ബാനറിൽ എസ്. ത്യാഗരാജൻ നിർമിക്കുന്ന ഈ ചിത്രം എം. സെൽവകുമാർ തിരക്കഥ രചിച്ച് സംവിധാനം ചെയ്യുന്നു.തമിഴ്നാട്ടിൽ നിന്നും ശബരിമലയിലെത്തുന്ന ഒരു സ്വാമി,ശബരിമലയിൽ വച്ച് ഒരു ലോട്ടറി ടിക്കറ്റ് വാങ്ങുന്നു.ഈടിക്കറ്റ് അദ്ദേഹത്തിൽ നിന്നും നഷ്ടമാകുന്നു.അതേ ടിക്കറ്റിന് ബംബർ ലോട്ടറി അടിക്കുന്നതോടെ യുണ്ടാകുന്ന സംഭവങ്ങളുടെ സംഭവങ്ങളാണ് ഈ ചിത്രത്തിലൂടെ അവതരിപ്പിക്കുന്നത്.തമിഴ്, മലയാളം ഭാഷകളിലെ പ്രശസ്ത താരങ്ങളായ വെട്രി, ശിവാനിഹരീഷ് പെരടി, ടിറ്റു വിത്സൻ,സീമാ.ജി. നായർ, എന്നിവരാണ് ഈ ചിത്രത്തിലെ പ്രധാന താരങ്ങൾ.സംഗീതം – ഗോവിന്ദ് വസന്ത്ഛായാഗ്രഹണം – വിനോദ് രത്ന സ്വാമികോ-പ്രൊഡ്യൂസർ – രാഘവ രാജആർ. സിനിമാസ് ഈ ചിത്രം പ്രദർശനത്തിനെത്തിക്കുന്നു.വാഴൂർ ജോസ്.

Leave a Reply

spot_img

Related articles

റെക്കോർഡിട്ട് സ്വർണവില

സംസ്ഥാനത്ത് ഇന്ന് സ്വർണവില ചരിത്രത്തിലെ ഏറ്റവും ഉയർന്ന നിരക്കിൽ. പവന് 600 രൂപ ഒറ്റയടിക്ക് വർധിച്ച് സ്വർണവില റെക്കോർഡിട്ടു.ഇതോടെ ആദ്യമായി സ്വർണവില 60,000 കടന്നു,ഒരു...

ശ്രീരാമനെ കുറിച്ചുള്ള ഭാഗങ്ങളും പാഠ്യവിഷയം, സംസ്കൃതം പഠിപ്പിക്കുന്ന മദ്രസ ആരംഭിച്ച് ഉത്തരാഖണ്ഡ് വഖഫ് ബോർഡ്

അറബിക് ഭാഷയ്‌ക്കൊപ്പം സംസ്‌കൃതവും വിഷയമാക്കി സംസ്ഥാനത്തെ ആദ്യ ആധുനിക മദ്രസ ആരംഭിച്ച് ഉത്തരാഖണ്ഡ് വഖഫ് ബോർഡ്. എൻ സി ഇ ആർ ടി പാഠ്യപദ്ധതിക്ക്...

അവിരാച്ചൻ്റെ സ്വന്തം ഇണങ്ങത്തി ടീസർ, ട്രെയിലർ പ്രകാശനം – നടത്തി

ശൈലശ്രീ മീഡിയാ ക്രിയേഷൻസിൻ്റെ ബാനറിൽ ശൈലജ ശ്രീനിവാസൻ നിർമ്മിച്ച് സോണി ജോസഫ് സംവിധാനം ചെയ്യുന്ന അവിരാച്ചൻ്റെ സ്വന്തം ഇണങ്ങത്തി എന്ന ചിത്രത്തിൻ്റെ ടീസർ ,...

നരിവേട്ട ഫസ്റ്റ് ലുക്ക് പോസ്റ്റർ പുറത്തുവിട്ടു

പൊലീസ് യൂണിഫോമിൽ പകുതി ഭാഗം മറച്ചു കൊണ്ട് ടൊവിനോ തോമസ്സിൻ്റെ പോസ്റ്റർ, പിന്നിൽ ദുരൂഹതയെ ഓർമ്മിപ്പിക്കുന്ന മറ്റൊരു പോസ്റ്ററുമായി നരിവേട്ട എന്ന ചിത്രത്തിൻ്റെ ഫസ്റ്റ്...