അവിരാച്ചൻ്റെ സ്വന്തം ഇണങ്ങത്തി ടീസർ, ട്രെയിലർ പ്രകാശനം – നടത്തി

ശൈലശ്രീ മീഡിയാ ക്രിയേഷൻസിൻ്റെ ബാനറിൽ ശൈലജ ശ്രീനിവാസൻ നിർമ്മിച്ച് സോണി ജോസഫ് സംവിധാനം ചെയ്യുന്ന അവിരാച്ചൻ്റെ സ്വന്തം ഇണങ്ങത്തി എന്ന ചിത്രത്തിൻ്റെ ടീസർ , ട്രെയിലർ പ്രകാശനം ഇക്കഴിഞ്ഞ ദിവസം കോട്ടയം പ്രസ് ക്ലബ്ബിൽ വച്ച് മുൻ സാംസ്ക്കാരിക,ആഭ്യന്തര മന്ത്രി തിരുവഞ്ചൂർ രാധാകൃഷ്ണൻ എം.എൽ.എ, റബ്ബർ ബോർഡ് അംഗം എൻ ഹരി എന്നിവർ ചേർന്നു നിർവ്വഹിക്കുകയുണ്ടായി.മുനിസിപ്പൽ കൗൺസിലർ അനിൽകുമാർ, മുൻ കൗൺസിലർ, പി.എൻ. കെ. പിള്ള’ , സി.എം.എസ്. കോളജ് മുൻരസതന്ത്ര വിഭാഗം പ്രൊഫസർ പി.സി. വർഗീസ്. , സംവിധായകൻ സോണി ജോസഫ്, നിർമ്മാതാവ് ശൈലജ ശ്രീനിവാസൻ, ഈ ചിത്രത്തിലെ കേന്ദ്ര കഥാപാത്രമായ അവിരാച്ചനെ അവതരിപ്പിക്കുന്ന ശ്രീനിവാസൻ നായർ എന്നിവരും, ചിത്രത്തിലെ മറ്റഭിനേതാക്കളുടേയും, അണിയറ പ്രവർത്തകരുടേയും, കലാ സാംസ്ക്കാരിക പ്രവർത്തകർ എന്നിവരുടെ സാന്നിദ്ധ്യവുമുണ്ടായിരുന്നു. സമൂഹത്തിനു നന്മയുടെ സന്ദേശം നൽകുവാൻ സിനിമ ഒരു നല്ല മാധ്യമം ആണെന്നും ഈ സിനിമയുടെ ട്രെയ്ലറിൽ നിന്നും ഈ സിനിമയുടെ അണിയറ പ്രവർത്തകർ ഒരു നല്ല സന്ദേശം ആയിരിക്കും നൽകുവാൻ ഉദ്ദേശിച്ചുക്കുന്നതെന്നും ശ്രീ തിരുവഞ്ചൂർ രാധാകൃഷ്ണൻ തന്റെ ആശംസ പ്രസംഗത്തിൽ പറഞ്ഞു. സമൂഹത്തിലെ അപചയവും അതിനു കാരണക്കാരായ കുറെ ആൾക്കാരും നമുക്ക് ചുറ്റും ഉണ്ടെന്നും അതിനുദാഹരണമാണമായി തന്നെ സന്ദര്ശിക്കുവാനെത്തിയ ഒരു വ്യക്തി വൃദ്ധനായ തന്റെ ഭാര്യ പിതാവിനെ ഒരു ഉപയോഗ ശൂന്യമായ വസ്തുവാണെന്ന മട്ടിൽ എവിടെയെങ്കിലും ഉപേക്ഷിക്കുന്നതിനായി സർക്കാരിൽ നിന്നും സഹായം ലഭിക്കുമോയെന്നു ചോദിച്ചതിനെ ഉദ്ധരിച്ചു കൊണ്ട് ശ്രീ തിരുവഞ്ചൂർ രാധാകൃഷ്ണൻ പറഞ്ഞു. ശൈലജ ശ്രീനിവാസനും സോണി ജോസഫിനും മറ്റ ണിയറ പ്രവർത്തകർക്കും വിജയാശംസകൾ നേർന്ന അദ്ദേഹം കഥയും, സംഭാഷണവും ഗാനങ്ങളും മനു തൊടുപുഴയോടൊപ്പം തിരക്കഥയും നിർവഹിച്ചു ഈ ചിത്രത്തിലെ അവിരാച്ചനു ജീവൻ കൊടുത്തു ഇതൊരു സിനിമയാക്കാൻ ധൈര്യം കാണിച്ച അതിനു വേണ്ടി അതിർത്തി രക്ഷാസേനയിലെ ഡെപ്യൂട്ടി കമാണ്ടന്റ് പദവിയിലുള്ള ജോലി പോലും രാജി വച്ച ശ്രീനിവാസൻ നായർക്കും അതിനദ്ദേഹത്തിനു പൂർണ പിന്തുണ നൽകി ഈ ചിത്രം നിർമിച്ച ഭാര്യ ശൈലജ ശ്രീനിവാസനെയും അദ്ദേഹം അഭിനന്ദിച്ചു. ജോലിയുടെ ഒരു വലിയ കാലയളവു മിച്ചമിണ്ടായിരുന്നിട്ടും കലയെ സ്നേഹിച്ച ശ്രീനിവാസൻ നായരുടെ ഏതാണ്ട് രണ്ടു പതിറ്റാണ്ടിന്റെ സിനിമ മോഹമാണ് ഈ ചിത്രത്തിലൂടെ സഫലമാകുന്നതെന്നും അത് കൊണ്ട് തന്നെ ഈ ചിത്രം പ്രേക്ഷകർ ഏറ്റെടുക്കുമെന്നും ചടങ്ങിൽ സംസാരിച്ച ശ്രീ എൻ ഹരി അഭിപ്രായപ്പെട്ടു. അവിരാച്ചന്റെ സ്വന്തം ഇണങ്ങത്തിയുടെ അണിയറ പ്രവർത്തകർക്കു ചടങ്ങിൽ സംസാരിച്ച മുൻ മുനിസിപ്പൽ കൗൺസിലർ ശ്രീ പി. എൻ. കെ പിള്ള, സി. എം. എസ് കോളേജ് റിട്ടയേർഡ് പ്രൊഫസർ പി.സി വർഗീസ് എന്നിവർ ആശംസകൾ നേർന്നു. ചിത്രം ജനുവരി അവസാന വാരത്തിൽ എഫ്.എൻ. എന്റർടൈൻമെന്റ്സ് തീയറ്ററുകളിൽ എത്തിക്കും. . വാഴൂർ ജോസ്.

Leave a Reply

spot_img

Related articles

റെക്കോർഡിട്ട് സ്വർണവില

സംസ്ഥാനത്ത് ഇന്ന് സ്വർണവില ചരിത്രത്തിലെ ഏറ്റവും ഉയർന്ന നിരക്കിൽ. പവന് 600 രൂപ ഒറ്റയടിക്ക് വർധിച്ച് സ്വർണവില റെക്കോർഡിട്ടു.ഇതോടെ ആദ്യമായി സ്വർണവില 60,000 കടന്നു,ഒരു...

ശ്രീരാമനെ കുറിച്ചുള്ള ഭാഗങ്ങളും പാഠ്യവിഷയം, സംസ്കൃതം പഠിപ്പിക്കുന്ന മദ്രസ ആരംഭിച്ച് ഉത്തരാഖണ്ഡ് വഖഫ് ബോർഡ്

അറബിക് ഭാഷയ്‌ക്കൊപ്പം സംസ്‌കൃതവും വിഷയമാക്കി സംസ്ഥാനത്തെ ആദ്യ ആധുനിക മദ്രസ ആരംഭിച്ച് ഉത്തരാഖണ്ഡ് വഖഫ് ബോർഡ്. എൻ സി ഇ ആർ ടി പാഠ്യപദ്ധതിക്ക്...

ബമ്പർ ജനുവരി ഇരുപത്തിനാലിന് ട്രയിലർ പുറത്തുവിട്ടു

മലയാളത്തിലും തമിഴിലുമായി ഒരുങ്ങുന്ന ചിത്രമാണ് ബമ്പർനിർമ്മാണ പ്രവർത്തനങ്ങൾ പൂർത്തിയായ ഈ ചിത്രം ജനുവരി ഇരുപത്തിനാലിന് പ്രദർശനത്തിനെത്തുന്നു.പ്രദർശനത്തിനു മുന്നോടിയായി ഈ ചിത്രത്തിൻ്റെ ട്രയിലർ പ്രകാശനം ചെയ്തു.വേദാപിക്ച്ചേഴ്സിൻ്റെ...

നരിവേട്ട ഫസ്റ്റ് ലുക്ക് പോസ്റ്റർ പുറത്തുവിട്ടു

പൊലീസ് യൂണിഫോമിൽ പകുതി ഭാഗം മറച്ചു കൊണ്ട് ടൊവിനോ തോമസ്സിൻ്റെ പോസ്റ്റർ, പിന്നിൽ ദുരൂഹതയെ ഓർമ്മിപ്പിക്കുന്ന മറ്റൊരു പോസ്റ്ററുമായി നരിവേട്ട എന്ന ചിത്രത്തിൻ്റെ ഫസ്റ്റ്...