ഡല്‍ഹി നിയമസഭാ തിരഞ്ഞെടുപ്പിന്റെ വോട്ടെടുപ്പ് ബുധനാഴ്ച നടക്കും. തിരഞ്ഞെടുപ്പിന്റെ പരസ്യപ്രചാരണം തിങ്കളാഴ്ച വൈകിട്ട് അവസാനിച്ചു. വോട്ടര്‍മാരെ നേരിട്ട് കണ്ട് വോട്ട് അഭ്യര്‍ഥിക്കുന്നതിന്റെ തിരക്കിലാണ് സ്ഥാനാര്‍ഥികള്‍. പൊതുജനങ്ങളെ ബാധിക്കുന്ന വിഷയങ്ങള്‍ ഉയര്‍ത്തിക്കാട്ടിയും അഴിമതി ആരോപണങ്ങള്‍ ഉന്നയിച്ചും പ്രധാന പാര്‍ട്ടികളെല്ലാം തിരഞ്ഞെടുപ്പ് പ്രചാരണത്തില്‍ സജീവമായിരുന്നു. പ്രധാനമന്ത്രി നരേന്ദ്ര മോദി, എഎപി നേതാവ് അരവിന്ദ് കെജ്രിവാള്‍, കോണ്‍ഗ്രസ് നേതാവ് രാഹുല്‍ ഗാന്ധി തുടങ്ങിയ പ്രധാന നേതാക്കള്‍ പ്രചാരണത്തിന് നേതൃത്വം നല്‍കി