തിരുവനന്തപുരം പാറശ്ശാല സിഎസ്ഐ ലോ കോളേജിലെ ഒന്നാം വര്‍ഷ വിദ്യാര്‍ഥിയെ താമസ സ്ഥലത്ത് അതിക്രമിച്ച് കയറി സീനിയര്‍ വിദ്യാര്‍ഥികള്‍ ക്രൂരമായി മര്‍ദിച്ചു. ഒന്നാംവർഷ വിദ്യാർത്ഥിയും നെടുമങ്ങാട് പഴകുറ്റി സ്വദേശിയുമായ അദിറാമിനാണ് മർദനമറ്റേത്. പരിക്കേറ്റ വിദ്യാർത്ഥി സ്വകാര്യ ആശുപത്രിയിൽ ചികിത്സയിൽ.താമസിക്കുന്ന സ്ഥലത്ത് കടന്നുകയറി ആക്രമിച്ചത് നാലംഗ സംഘം. സീനിയർ വിദ്യാർത്ഥികളായ ബിനു,, വിജിൻ ,ശ്രീജിത്ത്, അഖിൽ എന്നിവർക്കെതിരെ പാറശ്ശാല പൊലീസ് കേസെടുത്തു. അഭിറാം താമസിക്കുന്ന കോളേജിന് സമീപത്തെ ഹോം സ്റ്റേയിൽ ഇന്നലെ ഉച്ചയ്ക്ക് അതിക്രമിച്ച് കയറിയാണ് മര്‍ദനം.ഹോം സ്റ്റേ അടിച്ചു പൊളിച്ചശേഷമാണ് സീനിയര്‍ വിദ്യാര്‍ത്ഥികള്‍ അകത്തുകയറി അഭിറാമിനെ ക്രൂരമായി മര്‍ദ്ദിച്ചത്. നാലംഗ സംഘമാണ് മര്‍ദിച്ചതെന്ന് അഭിറാം മൊഴി നൽകിയിരുന്നു. തുടര്‍ന്നാണ് പാറശ്ശാല പൊലീസ് നാലുപേര്‍ക്കെതിരെ കേസെടുത്തത്