മൈക്രോ ഫിനാൻസ് സംഘങ്ങളുടെ ഭീഷണി; തൃശൂരിൽ യുവതി കിടപ്പുമുറിയിൽ തൂങ്ങിമരിച്ചു

മൈക്രോ ഫിനാൻസ് സംഘങ്ങളുടെ ഭീഷണി തൃശൂർ കൊടുങ്ങല്ലൂരിൽ യുവതി ജീവനൊടുക്കി. എറിയാട് യു ബസാർ പാലമുറ്റം കോളനിയിൽ വാക്കാശ്ശേരി ഷിനി രതീഷാണ് (34)മരിച്ചത്. ഇന്ന് രാവിലെ വീട്ടിലെത്തിയ മൈക്രോ ഫിനാൻസ് സംഘങ്ങളുടെ പ്രതിനിധികൾ ഷിനിയെ പണം നൽകണമെന്ന് ആവശ്യപ്പെട്ട് ഭീഷണിപ്പെടുത്തിയിരുന്നു.അവധി ചോദിച്ചിട്ടും ഇവർ വീട്ടിൽ നിന്ന് പോകാൻ കൂട്ടാക്കാതെ ഇരുന്നതോടെ യുവതി വീട്ടിലെ കിടപ്പ് മുറിയിൽ കയറി ആത്മഹത്യാ ശ്രമം നടത്തുകയായിരുന്നു. കിടപ്പുമുറിയിൽ തൂങ്ങി നിൽക്കുന്ന നിലയിൽ കണ്ടെത്തിയ യുവതിയെ നാട്ടുകാരും ബന്ധുക്കളും ചേർന്ന് ആശുപത്രിയിലെത്തിച്ചെങ്കിലും വൈകിട്ടോടെ മരണപ്പെടുകയായിരുന്നു.

Leave a Reply

spot_img

Related articles

വഖഫ് ബില്ല് പാസായതിന് പിന്നാലെ ജെഡിയുവിൽ പൊട്ടിത്തെറി: അഞ്ച് നേതാക്കൾ പാർട്ടി വിട്ടു

വഖഫ് നിയമ ഭേദഗതി ബില്ലിനെ പിന്തുണച്ചതിന് പിന്നാലെ ബിഹാറിൽ നിതീഷ് കുമാറിന്റെ നേതൃത്വത്തിലുള്ള ജെഡിയുവിൽ പൊട്ടിത്തെറി. 5 നേതാക്കൾ പാർട്ടി വിട്ടു. സംസ്ഥാനത്തെ നിയമസഭാ...

പാലക്കാട് വടക്കഞ്ചേരിയിൽ വൻ മോഷണം; വീട്ടിൽ സൂക്ഷിച്ച 45 പവൻ കവർന്നു

പാലക്കാട് വടക്കഞ്ചേരിയിൽ വീട്ടിൽ സൂക്ഷിച്ച 45 പവൻ കവർന്നു. പന്നിയങ്കര സ്വദേശി പ്രസാദിന്റെ വീട്ടിലാണ് മോഷണം നടന്നത്. സമീപത്തെ മറ്റൊരാളുടെ വീട്ടിലും മോഷണ ശ്രമം...

തോക്ക് നന്നാക്കുമ്പോൾ പൊലീസുകാരന്റെ കൈയ്യിൽ നിന്ന് വെടിപൊട്ടി; സിപിഒയ്ക്ക് സസ്‌പെൻഷൻ

തോക്ക് നന്നാക്കുന്നതിനിടെ പൊലീസുകാരന്റെ കൈയ്യിൽ നിന്ന് അബദ്ധത്തിൽ വെടിപൊട്ടി. താമരശ്ശേരി പൊലീസ് സ്റ്റേഷനിലാണ് ഗുരുതര സുരക്ഷാ വീഴ്ച ഉണ്ടായിരിക്കുന്നത്. ഈ മാസം 2 നായിരുന്നു...

കാര്യവട്ടം ക്യാമ്പസിൽ വിദ്യാർഥിനിക്ക് വന്ന പാഴ്സലിൽ കഞ്ചാവ് പൊതി

കാര്യവട്ടം ക്യാമ്പസിലെ ഗവേഷണ വിദ്യാർഥിനിക്ക് വന്ന പാഴ്സലിൽ കഞ്ചാവ്. കോഴിക്കോട് സ്വദേശി ശ്രീലാൽ എന്ന പേരിൽ നിന്നാണ് വിദ്യാർഥിനിക്ക് പാഴ്സൽ പൊതി കിട്ടിയത്. 4ഗ്രാം...