കോടിക്കണക്കിന് ഭക്തരാണ് മഹാകുംഭമേളയുടെ ഭാഗമാകാൻ പ്രയാഗ്‌രാജിലേക്ക് ഒഴുകിയെത്തുന്നത്. മഹാകുംഭമേള ആരംഭിച്ചതിനുശേഷം മേളയുടെ പ്രദേശത്ത് 54 ഭക്തർ മരിച്ചു. ജനുവരി 29 ന് മൗനി അമാവാസിയിലുണ്ടായ തിക്കിലും തിരക്കിലും മരിച്ച 30 തീർത്ഥാടകരുടെ പട്ടിക ഈ പട്ടികയിൽ ഉൾപ്പെടുത്തിയിട്ടില്ല. ദേശീയ മാധ്യമമായ ടൈംസ് ഓഫ് ഇന്ത്യയാണ് വാർത്ത റിപ്പോർട്ട് ചെയ്യുന്നത്.ഈ മരണങ്ങളിൽ ഭൂരിഭാഗവും പ്രതികൂല കാലാവസ്ഥ മൂലം വഷളായ ശ്വസന സംബന്ധമായതോ ഹൃദയ സംബന്ധമായതോ ആയ അസുഖങ്ങൾ മൂലമാണെന്ന് മഹാകുംഭ സെൻട്രൽ ആശുപത്രിയിലെ മുതിർന്ന ഡോക്ടർ പറഞ്ഞു. എന്നിരുന്നാലും, സെൻട്രൽ ആശുപത്രിയിൽ 13 കുഞ്ഞുങ്ങൾ ജനിച്ചതായും അദ്ദേഹം പറഞ്ഞു.അതിൽ 13 സ്ത്രീകൾക്കും അവരുടെ കുടുംബങ്ങൾക്ക് ഈ കുംഭമേള ഒരിക്കലും മറക്കാനാകത്ത ഏറെ പ്രത്യേകത നിറഞ്ഞ ഒന്നായി മാറുന്നു. കുംഭമേള നടക്കുന്ന പ്രദേശത്ത് ക്രമീകരിച്ച സെർട്രൽ ആശുപത്രിയിൽ ഇവർ അടുത്ത തലമുറയ്ക്ക് ജന്മം നൽകി.