ചൂരൽമലയിൽ പുതിയ പാലം; 35 കോടിയുടെ പദ്ധതിക്ക്‌ അംഗീകാരം

തിരുവനന്തപുരം: വയനാട്‌ ഉരുൾപൊട്ടലിൽ പൂർണമായും തകർന്ന ചൂരൽമല പാലം കൂടുതൽ ഉറപ്പോടെ പുനർനിർമിക്കും. ഇതിനായി 35 കോടി രുപയുടെ പദ്ധതി നിർദേശം അംഗീകരിച്ചതായി ധനകാര്യ മന്ത്രി കെ എൻ ബാലഗോപാൽ അറിയിച്ചു. ചൂരൽമല ടൗണിൽനിന്നു മുണ്ടക്കൈ റോഡിലേക്ക് എത്തുന്ന രീതിയിലാണ് പാലം പണിയുക. മേപ്പാടിയെ മുണ്ടക്കൈ, ആട്ടമലയുമായി ബന്ധിപ്പിച്ചിരുന്ന പാലമാണ്‌ പുനർനിർമ്മിക്കുന്നത്‌. ഇനിയൊരു അപകടമുണ്ടായാൽ അതിജീവിക്കാൻ ശേഷിയുള്ള വിധത്തിലായിരിക്കും പാലത്തിന്റെ നിർമ്മിതി. കഴിഞ്ഞ ദുരന്തകാലത്ത്‌ പൂഴയിലുണ്ടായ പരമാവധി ഉയർന്ന വെള്ളത്തിന്റെ അളവ് തിട്ടപ്പെടുത്തി അതിനെക്കാൾ ഉയരത്തിലായിരിക്കും പാലം പണിയുക. മുൻപുണ്ടായിരുന്ന പാലത്തിനെക്കാൾ ഉയരം പുതിയ പാലത്തിനുണ്ടാവും. ആകെ നീളം 267.95 മീറ്ററായിരിക്കും. പുഴയുടെ മുകളിൽ 107 മീറ്ററും ഇരു കരകളിലും 80 മീറ്റർ നീളവും പാലത്തിനുണ്ടാവും. ഉയരം കൂട്ടി നിർമിക്കുന്നതിനാലാണ് ഇരു കരകളിലും 80 മീറ്റർ നീളത്തിൽ പണിയുന്നത്. വെള്ളത്തിൽ തൂണുകളുണ്ടാവില്ല. ഇരു കരകളിലുമാണ് പാലത്തിന്റെ അടിസ്ഥാനം നിർമിക്കുക. കഴിഞ്ഞവർഷം ജൂലൈ 30-നാണ്‌ ഉരുൾപ്പെട്ടലിനെത്തുർന്നുണ്ടായ മലവെള്ളപ്പാച്ചലിൽ പാലം ഒലിച്ചുപോയത്‌.

Leave a Reply

spot_img

Related articles

എസ് എഫ് ഐ സംസ്ഥാന സമ്മേളനം സമാപിച്ചു; പുതിയ ഭാരവാഹികളെ തിരഞ്ഞെടുത്തു

തിരുവനന്തപുരത്ത് നടന്ന എസ് എഫ് ഐ സംസ്ഥാന സമ്മേളനം സമാപിച്ചു.അവസാന ദിനം പുതിയ ഭാരവാഹികളെ തിരഞ്ഞെടുത്തു, സെക്രട്ടറിയായി പി എസ് സഞ്ജീവിനെയും പ്രസിഡന്റായി എം...

സിപിഎം കോട്ടയം ജില്ലാ സെക്രട്ടറി എ. വി റസൽ അന്തരിച്ചു

സിപിഎം കോട്ടയം ജില്ലാ സെക്രട്ടറി എ. വി റസൽ അന്തരിച്ചു. 63 വയസ്സായിരുന്നു.ചെന്നൈ അപ്പോളോ ആശുപത്രിയിൽ വച്ചായിരുന്നു അന്ത്യം.ക്യാൻസർ ബാധിതനായി ചികിത്സയിലായിരുന്നു.ശസ്ത്രക്രിയക്ക് വിധേയനാക്കി നാട്ടിലേക്ക്...

പോക്‌സോ കേസുകളില്‍ ഗര്‍ഭഛിദ്രം നടത്തേണ്ടി വന്നാല്‍ ഭ്രൂണം തെളിവായി സൂക്ഷിക്കാൻ നിയമ ഭേദഗതി വേണം ; ഹൈക്കോടതി

പോക്‌സോ പീഡനക്കേസുകളിലെ അതിജീവിതര്‍ക്ക് ഗര്‍ഭഛിദ്രം നടത്തേണ്ടി വന്നാല്‍ കേസിന്റെ ആവശ്യത്തിന് ഭ്രൂണം സൂക്ഷിച്ചുവെക്കണമെന്ന വ്യവസ്ഥ ഉള്‍പ്പെടുത്തി നിയമം ഭേദഗതി ചെയ്യുന്ന കാര്യം കേന്ദ്ര, സംസ്ഥാന...

പി സി ജോർജിന് മുൻകൂർ ജാമ്യമില്ല

മതവിദ്വേഷ പരാമര്‍ശ കുറ്റ കേസിൽ പി സി ജോർജ് സമർപ്പിച്ച മുൻകൂർ ജാമ്യാപേക്ഷ ഹൈക്കോടതി തള്ളി.ജനുവരിയില്‍ നടന്ന ചാനല്‍ ചർച്ചയിലായിരുന്നു പി സി ജോർജ്...