മലയാള സിനിമയുടെ താരരാജാവ് മോഹൻലാൽ തൻ്റെ പുതിയ സിനിമ പ്രഖ്യാപിച്ചു. നടനും സംവിധായകനുമായ അനൂപ് മേനോനാണ് ഈ സിനിമയുടെ രചനയും സംവിധാനവും നിർവഹിക്കുന്നത്. മോഹൻലാലും അനൂപ് മേനോനും ഒന്നിച്ചെത്തുന്ന ഈ സിനിമ പ്രണയം, വിരഹം, സംഗീതം എന്നിവക്ക് പ്രാധാന്യം നൽകുന്നു. ഈ ചിത്രത്തിലൂടെ മലയാളത്തിലേക്ക് പുതിയൊരു പ്രൊഡക്ഷൻ കമ്പനി കൂടി എത്തുകയാണ്. ടൈംലെസ് സിനിമാസ് നിർമ്മിക്കുന്ന ചിത്രത്തിന്റെ വിശദാംശങ്ങൾ മോഹൻലാൽ തന്റെ സോഷ്യൽ മീഡിയ പേജിലൂടെ പുറത്തുവിട്ടു “എൻ്റെ പുതിയ സിനിമയുടെ വിശേഷങ്ങൾ പങ്കുവെക്കുന്നതിൽ ഞാൻ വളരെയധികം സന്തോഷവാനാണ്. അനൂപ് മേനോനാണ് ഈ സിനിമയുടെ രചനയും സംവിധാനവും നിർവഹിക്കുന്നത്. പ്രണയവും വിരഹവും സംഗീതവും ഉൾക്കൊള്ളുന്ന മനോഹരമായ യാത്രയാണ് ഈ സിനിമ. എൻ്റെ ഹൃദയത്തോട് വളരെ അടുത്ത് ചേർന്ന് നിൽക്കുന്ന ഒരു കഥയാണിത്. എല്ലാവരുടെയും സഹകരണവും പിന്തുണയും പ്രതീക്ഷിക്കുന്നു” എന്ന് മോഹൻലാൽ കുറിച്ചു