‘മതവിദ്വേഷം’ ഗുരുതര കുറ്റകൃത്യമായി പരിഗണിക്കണം; ഹൈക്കോടതി

മതവിദ്വേഷം ഗുരുതര കുറ്റകൃത്യമായി പരിഗണിക്കണമെന്ന് ഹൈക്കോടതി. ബിജെപി നേതാവ് പി സി ജോർജിന്റെ മുൻകൂർ ജാമ്യാപേക്ഷ പരിഗണിക്കവെയായിരുന്നു ജസ്റ്റിസ് പി.വി.കുഞ്ഞികൃഷ്ണന്റെ ബെഞ്ചിന്റെ വാക്കാൽ പരാമർശം. മതവിദ്വേഷ പരാമര്‍ശ കുറ്റത്തിനുള്ള ശിക്ഷ വര്‍ദ്ധിപ്പിക്കണം.നിലവില്‍ പരമാവധി 3 വര്‍ഷം വരെ തടവ് മാത്രമാണ് ശിക്ഷ. പുതിയ ക്രിമിനല്‍ നിയമത്തിലും ശിക്ഷ വര്‍ദ്ധിപ്പിച്ചിട്ടില്ല. കുറ്റകൃത്യത്തിനുള്ള ശിക്ഷ വര്‍ദ്ധിപ്പിക്കാന്‍ കേന്ദ്ര സര്‍ക്കാര്‍ തീരുമാനമെടുക്കണം. മതവിദ്വേഷ പരാമര്‍ശ കുറ്റത്തിന് പിഴയടച്ച് രക്ഷപെടാന്‍ അവസരമുണ്ട്. എന്നാൽ ഈ കുറ്റത്തിന് നിര്‍ബന്ധമായും ജയില്‍ ശിക്ഷ ഉറപ്പുവരുത്തണമെന്നും ഇതൊരു മതേതര രാജ്യമാണെന്നും ഹൈക്കോടതി സിംഗിള്‍ ബെഞ്ച് വ്യക്തമാക്കി.

Leave a Reply

spot_img

Related articles

കേരളത്തില്‍ ആദ്യ ജിബിഎസ് മരണം; ചികിത്സയിലായിരുന്ന 58 കാരൻ മരിച്ചു

ഗില്ലൻബാരി സിൻഡ്രോം ബാധിച്ചു മൂവാറ്റുപുഴ വാഴക്കുളം കാവനയില്‍ ഒരാള്‍ മരിച്ചു. കാവന തടത്തില്‍ ജോയ് ഐപ് (58) ആണ് മരിച്ചത്. കോട്ടയം മെഡിക്കല്‍ കോളജിലെ...

അയല്‍വാസിയുടെ ചെവി കടിച്ചുമുറിച്ചതിന് അറസ്റ്റിലായി, ജ്യാമ്യത്തിലിറങ്ങിയ ഉടന്‍ ആത്മഹത്യ

അയല്‍വാസിയുടെ ചെവി കടിച്ചുമുറിച്ച കേസിലെ പ്രതിയെ വീട്ടില്‍ തൂങ്ങി മരിച്ച നിലയില്‍ കണ്ടെത്തി. പള്ളിപ്പുറം സ്വദേശി കെ ജി രജീഷിനെ (43) ആണ് ഞായറാഴ്ച...

വലി, കുടി, ആദ്യം തരിക്കും… ലഹരിയുടെ അറിവുകളുമായി ആപ് കൈസേ ഹോയുടെ ട്രയിലർ പുറത്തുവിട്ടു

വലി ,കുടി, ആദ്യം തരിക്കും. പിന്നെ കുറ്റിത്തരിക്കും, എന്നിട്ട് എല്ലാം മാറ്റിമറിക്കും...ഇന്നെൻ്റെ ബാച്ചിലേഴ്സ് പാർട്ടിയായിരുന്നു. അട്ടത്തയാഴ്ച്ച എൻ്റ കല്യാണമാണ്....ക്രിസ്റ്റിയുടെ വിവാഹ വ്യമായി അരങ്ങേറുന്ന ബാച്ചിലേഴ്സ്...

കോഴിക്കോട് ഗവണ്‍മെന്റ് ലോ കോളേജ് വിദ്യാര്‍ഥിനി വീടിനുള്ളില്‍ മരിച്ച നിലയില്‍

ഗവ. ലോ കോളേജ് വിദ്യാര്‍ഥിനിയെ താമസിക്കുന്ന വീടിനുള്ളില്‍ മരിച്ച നിലയില്‍ കണ്ടെത്തി. രണ്ടാം വര്‍ഷം എല്‍എല്‍ബി വിദ്യാര്‍ഥിനിയും തൃശൂര്‍ സ്വദേശിനിയുമായ മൗസ മെഹ്റിസിനെയാണ്(21) മരിച്ച...