രണ്ടാമത് ഒരു കുഞ്ഞിന്റെ അമ്മയാകുന്നതിന് ദുബായിലെ ഒരു വീട്ടമ്മയ്ക്ക് ഭര്‍ത്താവ് നല്‍കിയ പണത്തിന്റെ കണക്ക് കണ്ട് ഞെട്ടുകയാണ് സോഷ്യല്‍ മീഡിയ. രണ്ടാമത്തെ കുഞ്ഞിന് ജന്മം നല്‍കുന്നതിന് 33 കോടി രൂപയാണ് അവര്‍ ഭര്‍ത്താവിനോട് ആവശ്യപ്പെട്ടത്. ഒരു തുക നല്‍കാതെ കുട്ടിക്ക് ജന്മം നല്‍കില്ലെന്ന് അവര്‍ ഭര്‍ത്താവിനോട് പറഞ്ഞു. അതിശയകരമെന്ന് പറയട്ടേ അവളുടെ ഭര്‍ത്താവ് ചിരിച്ചുകൊണ്ട് അവരുടെ ആവശ്യം അംഗീകരിച്ചു. അസാധാരണമായ കാര്യമെന്ന് നമുക്ക് തോന്നുമെങ്കിലും കുട്ടിയെ സൗജന്യമായി ലഭിക്കുകയില്ലെന്ന് മലൈക റാസ എന്ന ആ യുവതി തന്‌റെ ഭര്‍ത്താവിനോട് വ്യക്തമാക്കിയിരുന്നു. ഗണ്യമായ സാമ്പത്തിക ചെലവ് വരുമെന്നും അറിയിച്ചിരുന്നു.