യൂ പ്രതിഭ MLAയുടെ മകനെതിരായ കഞ്ചാവ് കേസ്; പരാതിയിൽ അന്വേഷണം ആരംഭിച്ച് എക്സൈസ് വകുപ്പ്

മകനെതിരായ കഞ്ചാവ് കേസിൽ യൂ പ്രതിഭ MLA യുടെ പരാതിയിൽ അന്വേഷണം ആരംഭിച്ച് എക്സൈസ് വകുപ്പ്. ആലപ്പുഴ എക്സൈസ് അസിസ്റ്റന്റ് കമ്മീഷണർ അശോക് കുമാറിനാണ് അന്വേഷണ ചുമതല.കഞ്ചാവ് ഉപയോഗിച്ചതിനും കൈവശം വെച്ചതിനും യൂ പ്രതിഭ എംഎൽഎയുടെ മകൻ ഉൾപ്പെടെ 9 പേർക്കെതിരെ എക്സൈസ് കേസെടുത്തത് കഴിഞ്ഞ നവംബറിലാണ്. എന്നാൽ മകനെതിരെ ചുമത്തിയത് കള്ളക്കേസ് ആണെന്ന വാദത്തിൽ ഉറച്ചു നിൽക്കുകയാണ് എംഎൽഎ. ഇത്‌ സംബന്ധിച്ച് സിപിഐഎം നേതൃത്വത്തിനും മുഖ്യമന്ത്രിക്കും എക്സൈസ് വകുപ്പ് മന്ത്രിക്കും യു പ്രതിഭ പരാതി നൽകിയിരുന്നു. പ്രതിഭയുടെ പരാതിയിൽ അന്വേഷണം ആരംഭിച്ച അസിസ്റ്റന്റ് എക്സൈസ് കമ്മീഷണർ കേസിന്റെ ഭാഗമായ മുഴുവൻ ഉദ്യോഗസ്ഥരുടെയും 9 പ്രതികളുടെയും യു പ്രതിഭ എംഎൽഎയുടെയും മൊഴി രേഖപ്പെടുത്തും.

Leave a Reply

spot_img

Related articles

ഇടുക്കിയില്‍ കാട്ടാന ആക്രമണം: വനംവകുപ്പ് വാച്ചര്‍ക്ക് പരുക്കേറ്റു

ഇടുക്കിയില്‍ കാട്ടാന ആക്രമണത്തില്‍ വനംവകുപ്പ് വാച്ചര്‍ക്ക് പരുക്കേറ്റു. കുമളി മന്നാക്കുടി സ്വദേശി ജി രാജനാണ് പരുക്കേറ്റത്. പെരിയാര്‍ കടുവ സങ്കേതത്തിനുള്ളിലെ നാവിക്കയം ഭാഗത്തു വച്ചാണ്...

പ്രിയദർശിനി രാംദാസ് തന്റെ ഏറ്റവും ശക്തമായ കഥാപാത്രം ; മഞ്ജു വാര്യർ

എമ്പുരാന്റെ അഞ്ചാമത്തെ ക്യാരക്റ്റർ പോസ്റ്ററായി മഞ്ജു വാര്യർ അവതരിപ്പിച്ച പ്രിയദർശിനി രാമദാസിന്റെ പോസ്റ്റർ എത്തി. ലൂസിഫറിൽ ഏറെ ശ്രദ്ധ നേടിയ പ്രിയദർശിനിയെന്ന കഥാപാത്രം നടിയുടെ...

അഫാന്റെ കുടുംബത്തിന് സാമ്പത്തിക ബുദ്ധിമുട്ടില്ലെന്ന് നാട്ടുകാര്‍, കൂട്ടക്കൊലയ്ക്ക് കാരണം പെണ്‍കുട്ടിയെ വിളിച്ചുകൊണ്ടുവന്നതിലെ വീട്ടുകാരുടെ എതിര്‍പ്പ്?

നാടിനെ നടുക്കിയ വെഞ്ഞാറമൂട്ടിലെ കൂട്ടക്കൊലയ്ക്ക് കാരണം പ്രതി വിളിച്ചുകൊണ്ടുവന്ന പെണ്‍കുട്ടിയെ വീട്ടുകാര്‍ അംഗീകരിക്കാത്തതിനാലെന്ന് സൂചന. തന്റെ ബിസിനസ് പൊളിഞ്ഞെന്നും സാമ്പത്തിക ബുദ്ധിമുട്ടുകളുണ്ടായിരുന്നെന്നും പ്രതി അഫാന്‍...

“എന്റെ പൈസയ്ക്ക് എന്റെ ഇഷ്ടത്തിന് പടമെടുക്കുക എന്നത് എന്റെ അവകാശം, ഉണ്ണി മുകുന്ദ‍ൻ

സിനിമ നിർമ്മിക്കണോ വേണ്ടയോ എന്നത് തന്റെ അവകാശവുമാണെന്നു ഉണ്ണി മുകുന്ദൻ. തനിക്കുണ്ടായ നഷ്ടവും ലാഭവും ആരോടും ചർച്ച ചെയ്യേണ്ട കാര്യം എനിക്കില്ല എന്നും, സിനിമകൾ...