മലങ്കര യാക്കോബായ സുറിയാനി സഭയുടെ നിയുക്‌ത കാതോലിക്കാ ജോസഫ് മാർ ഗ്രിഗോറിയോസ് കാതോലിക്കാ സ്‌ഥാനാരോഹണ ത്തിനായി ലബനനിലേക്ക് പുറ പ്പെട്ടു.
25ന് അച്ചാനെയിലെ സെന്റ് മേരീസ് കത്തീഡ്രലിലാണ് സ്‌ഥാനാരോഹണ ചടങ്ങ്. വിമാനത്താവളത്തിൽ ഏലിയാസ് മാർ അത്തനാസിയോസ്, മാത്യൂസ് മാർ അപ്രേം, കുര്യാക്കോസ് മാർ യൗസേബിയോസ്, മാത്യൂസ് മാർ അന്തീമോസ്, കോറെപ്പിസ്കോപ്പമാരായ സ്ലീബ കാട്ടുമങ്ങാട്ട്, വർഗീസ് അരീക്കൽ, ഫാ. ജോഷി മാത്യു, മോഹൻ വെട്ടത്ത്, സി. വൈ.വർഗീസ്, എൽദോ മേനോ ത്ത്‌മാലിയിൽ, ജോസ് സ്ലീബ തുടങ്ങിയവരുടെ നേതൃത്വത്തിലുള്ളസംഘം യാത്രയയ്ക്കാനെത്തി. സ്ഥാനാരോഹണ ചടങ്ങിൽ ഇന്ത്യയിൽ നിന്ന് മെത്രാപ്പൊലീത്തമാരും വൈദികരും വിശ്വാസികളുമടക്കം മുന്നൂറോളം പേർ സംബന്ധിക്കുന്നുണ്ട്.ചടങ്ങിനു ശേഷം 30ന് ഉച്ചയ്ക്ക് കൊച്ചി വിമാനത്താവളത്തിൽ മടങ്ങിയെത്തുമ്പോൾ സഭയുടെ നേതൃത്വത്തിൽ സ്വീകരിക്കും.
