മധ്യപ്രദേശിലെ ശിവപുരി ജില്ലയില്‍ അണക്കെട്ടില്‍ ബോട്ട് മറിഞ്ഞ് മൂന്ന് സ്ത്രീകളെയും നാല് കുട്ടികളെയും കാണാതായി.ഗ്രാമവാസികളുടെ സഹായത്തോടെ എട്ട് പേരെ രക്ഷപ്പെടുത്തി.മറ്റാറ്റില അണക്കെട്ടിലെ ദ്വീപിലുള്ള ഒരു ക്ഷേത്രത്തിലേക്ക് 15 പേരുമായി പോയ ബോട്ടാണ് അപകടത്തില്‍പ്പെട്ടത്. ഗ്രാമവാസികളുടെ സഹായത്തോടെ എട്ട് പേരെ രക്ഷപെടുത്തിയതായും 35 നും 55 നും ഇടയില്‍ പ്രായമുള്ള മൂന്ന് സ്ത്രീകളെയും ഏഴ് മുതല്‍ 15 വയസ് വരെ പ്രായമുള്ള നാല് കുട്ടികളെയും വെള്ളത്തില്‍ കാണാതായതായും അദ്ദേഹം പറഞ്ഞു.കാണാതായവരെ കണ്ടെത്തുന്നതിനായി മുങ്ങല്‍ വിദഗ്ധരെ ഉള്‍പ്പെടുത്തി തിരച്ചില്‍ ആരംഭിച്ചു.