എക്സിലൂടെയാണ് മസ്കിന്റെ പ്രതികരണം.ഇന്റർനാഷണല്‍ സ്പേസ് സ്റ്റേഷനിലെ മാസങ്ങള്‍ നീണ്ട ദൗത്യത്തിനു ശേഷം സുനിത വില്യംസ്, ബച്ച്, നിക്ക്, അലക്സാണ്ടർ എന്നിവർ തിരിച്ചെത്തിയതില്‍ ഞങ്ങള്‍ അത്യന്തം സന്തോഷവാന്മാരാണെന്ന് നാസ. പ്രസിഡന്റ് ട്രംപിന്റെ നിർദ്ദേശപ്രകാരം നാസയും സ്പേസ് എക്സും ഒറ്റക്കെട്ടായി പ്രവർത്തിച്ച് ദൗത്യം ഒരു മാസം മുന്നേ പൂർത്തിയാക്കുകയായിരുന്നു എന്ന് നാസ ആക്ടിംഗ് അഡ്മിനിസ്ട്രേറ്റർ ജാനെറ്റ് പെട്രോ പറഞ്ഞു. ട്രംപിന്റെ വെല്ലുവിളി ഏറ്റെടുത്ത് രണ്ട് ടീമും ഒരുമിച്ച് യാത്രികരെ വീട്ടിലേക്കെത്തിക്കാൻ തീരുമാനിക്കുകയായിരുന്നു. കൃത്യമായ തയ്യാറെടുപ്പും അര്‍പ്പണബോധവും പരിശ്രമവും കൊണ്ട്, ഭൂമിയുടെയും ചന്ദ്രന്റെയും ചൊവ്വയുടെയും അതിര്‍നരന്പുകള്‍ ഭേദിച്ച് മുഴുവൻ മനുഷ്യരാശിക്കും വേണ്ടി നമ്മള്‍ ഒരുമിച്ച് മുന്നോട്ട് പോകുകയാണ് എന്നും പെട്രോ കൂട്ടിച്ചേർത്തു.