പ്രായപൂർത്തി ആകാത്ത വിദ്യാർത്ഥിനിയെ പീഡിപ്പിക്കാൻ ശ്രമിച്ച കേസിൽ സി.പി.എം നേതാവിനെതിരെ പോലീസ് പോക്സോ വകുപ്പനുസരിച്ചു കേസെടുത്തു. കണ്ണൂർ ചെറുതാഴത്തെ മധുസൂദനനെതിരെയാണ് പോലീസ് കേസെടുത്തത്.സ്‌കൂളിൽ നടന്ന കൗൺസിലിംഗിലാണ് പെൺകുട്ടി പീഡന വിവരം വെളിപ്പെടുത്തിയത്.സി.പി.എം മുൻ ബ്രാഞ്ച സെക്രട്ടറികൂടിയായ ഇയാൾക്കെതിരെ പരിയാരം പൊലീസാണ് കേസെടുത്തത്.പരാതിയെ തുടർന്ന് മധുസൂദനൻ പാർട്ടി സ്ഥാനങ്ങളിൽ നിന്ന് മാറ്റിയിരുന്നു.കൂടുതൽ വിവരങ്ങൾ അറിവായിട്ടില്ല.