നോക്കുകൂലി സംബന്ധിച്ച്‌ നിർമല സീതാരാമൻ നടത്തിയ പ്രസംഗം വസ്തുതയ്ക്ക് നിരക്കാത്തത്; പി രാജീവ്

നോക്കുകൂലി സംബന്ധിച്ച്‌ കേന്ദ്ര ധനമന്ത്രി നിർമല സീതാരാമൻ ഇന്നലെ നടത്തിയ പ്രസംഗം വസ്തുതയ്ക്ക് നിരക്കാത്തതാണെന്ന് മന്ത്രി പി രാജീവ്.വസ്തുതകള്‍ ഇല്ലാതെ കാര്യങ്ങള്‍ പറഞ്ഞാല്‍ അവരുടെ വിശ്വാസ്യത തകരുമെന്നും മന്ത്രി കൂട്ടിച്ചേർത്തു. ബിജെപി നേതാക്കളുടെ കമ്യൂണിസ്റ്റ് വിരുദ്ധത കേരള വിരുദ്ധതയായി മാറുകയാണ്. നോക്കുകൂലി സംബന്ധിച്ച്‌ തെറ്റായ പ്രവണതകള്‍ ഉണ്ടായിരുന്നുവെന്നും അത് അവസാനിപ്പിച്ചുവെന്നും അദ്ദേഹം വ്യക്തമാക്കി. സങ്കുചിത രാഷ്ട്രീയ പ്രതികരണമാണ് നടത്തിയതെന്നും മന്ത്രി മാദ്ധ്യമങ്ങളോട് പറഞ്ഞു.രാജ്യസഭയിലായിരുന്നു ഇന്നലെ ധനമനത്രി പ്രസംഗത്തിനിടെ വിമർശനം നടത്തിയത്.

Leave a Reply

spot_img

Related articles

അംഗസമാശ്വാസ നിധി ആറാം ഘട്ട ധനസഹായ വിതരണം; കോട്ടയം ജില്ലാതല ഉദ്ഘാടനം വെള്ളിയാഴ്ച

സംസ്ഥാന സഹകരണ വകുപ്പിന്റെ അംഗസമാശ്വാസ നിധി ആറാം ഘട്ട ധനസഹായ വിതരണത്തിന്റെ കോട്ടയം ജില്ലാതല ഉദ്ഘാടനം വെള്ളിയാഴ്ച.ഏറ്റുമാനൂർ വ്യാപാരഭവൻ ഓഡിറ്റോറിയത്തിൽഉച്ചയ്ക്ക് 3ന് സഹകരണ -...

നാദാപുരത്ത് ഷർട്ടിനെ ചൊല്ലി യുവാക്കൾ തമ്മിൽ കൂട്ടത്തല്ല്

കോഴിക്കോട് നാദാപുരത്ത് ഷർട്ടിനെ ചൊല്ലി യുവാക്കൾ തമ്മിൽ കൂട്ടത്തല്ല്.കല്ലാച്ചിയിലെ ടെക്സ്റ്റൈൽ ഷോറൂമിലാണ് സംഭവം. 2 പേർ ഒരേ കളർ ഷർട്ട് എടുത്തതിനെത്തുടർന്നാണ് സംഘർഷമുണ്ടായത് എന്നും...

ആശാപ്രവർത്തകരും സർക്കാരും തമ്മിൽ നടന്ന ചർച്ച പരാജയം; സമരം തുടരും

ആശാപ്രവർത്തകരും സർക്കാരും തമ്മിൽ നടന്ന ചർച്ച പരാജയം. സമരം തുടരും.വ്യാഴാഴ്ച മുതൽ അനിശ്ചിതകാല നിരാഹാര സമരം. എൻ എച്ച് എം ഉദ്യോഗസ്ഥരുമായി ആശാവർക്കർ അസോസിയേഷൻ...

കോട്ടയത്ത് 5 സ്ഥലങ്ങളിൽ ഫുട്ബോൾ പരിശീലന കേന്ദ്രങ്ങൾ ഒരുക്കി ഉമ്മൻചാണ്ടി ഫൗണ്ടേഷൻ

കോട്ടയത്ത് 5 സ്ഥലങ്ങളിൽ ഫുട്ബോൾ പരിശീലന കേന്ദ്രങ്ങൾ ഒരുക്കി ഉമ്മൻചാണ്ടി ഫൗണ്ടേഷൻ. കൂരോപ്പട, മീനടം, അയർക്കുന്നം, പുതുപ്പള്ളി, കുറിച്ചി എന്നിവിടങ്ങളിലാവും വിദ്യാർത്ഥികൾക്കായി ഫുട്ബോൾ പരിശീലന...