കേരള ഹൈക്കോടതി മുൻ ജഡ്ജിമാരായ ജസ്റ്റിസ് അശോക് മേനോനും ജസ്റ്റിസ് ഷെർസി. വി യും ഉപലോകായുക്തമാരായി നാളെ സത്യപ്രതിജ്ഞ ചെയ്യും. രാവിലെ 11 മണിക്ക് നിയമസഭാ സമുച്ചയത്തിലെ ബാങ്ക്വറ്റ് ഹാളിൽ നടക്കുന്ന ചടങ്ങിൽ ലോകായുക്ത ജസ്റ്റിസ് എൻ. അനിൽ കുമാർ സത്യവാചകം ചൊല്ലിക്കൊടുക്കും.