കോട്ടയം നാട്ടകം പാറേച്ചാൽ ജെട്ടി പാലം തകർന്നു വീണു.

അപകടാവസ്ഥയിലായിരുന്ന കോട്ടയത്തെ നാട്ടകം പാറേച്ചാൽജെട്ടി പൊക്ക് പാലം തകർന്നു വീണു.കോട്ടയം ആലപ്പുഴ ജലപാതയിലാണ് പാലം സ്ഥിതി ചെയ്യുന്നത്.പാലം തകർന്ന് വീണതിനാൽ ഇവയുടെ അവശിഷ്ട ഭാഗങ്ങൾ മാറ്റാതെ ബോട്ട് സർവീസും നടത്താൻ കഴിയില്ല.കോട്ടയത്തെ നാട്ടകം പാറേച്ചാലിനെയും ബന്ധിപ്പിച്ചുകൊണ്ടുള്ള മീനച്ചിലാറിനോട് ചേർന്ന പൊക്ക് പാലം നൂറു കണക്കിനാളുകളുടെ സഞ്ചാര മാർഗവുമായിരുന്നു.പാലം തകർന്നത് ഇവരുടെ യാത്രമാർഗവും ഏറെ പ്രതിസന്ധിയിലാക്കി.

Leave a Reply

spot_img

Related articles

സപ്ലൈകോയുടെ റംസാൻ, ഈസ്റ്റർ, വിഷു ഫെയറുകളിൽ 40 ശതമാനം വരെ വിലക്കുറവ് : മന്ത്രി ജി ആർ അനിൽ

റംസാൻ, ഈസ്റ്റർ, വിഷു പ്രമാണിച്ച് കേരളത്തിലെ മാർക്കറ്റുകളിൽ ഗവൺമെന്റ്  നടത്തുന്ന ഇടപെടലിന്റെ ഭാഗമായി സപ്ലൈകോയുടെ നേതൃത്വത്തിൽ സംഘടിപ്പിക്കുന്ന ഫെയറുകളിൽ വിവിധ ഉൽപ്പന്നങ്ങൾക്ക് 40 ശതമാനം വരെ വിലക്കുറവ് ഉണ്ടാകുമെന്ന് ഭക്ഷ്യ, പൊതു...

ജലവിഭവ വകുപ്പിൻ്റെ നിയന്ത്രണത്തിലുള്ള ഡാമുകൾക്ക് ചുറ്റും ബഫർ സോൺ ഏർപ്പെടുത്താനുള്ള തീരുമാനം സർക്കാർ പിൻവലിക്കും.

കടുത്തുരുത്തി എം.എൽ.എ അഡ്വ. മോൻസ് ജോസഫ് നിയമസഭയിൽ നൽകിയ അടിയന്തര പ്രമേയ നോട്ടീസിന്മേലുള്ള ചർച്ചയ്ക്ക് ശേഷമാണ് തീരുമാനം.ദൂരവ്യാപകമായ പ്രത്യാഘാതം ഉണ്ടാക്കുന്ന നടപടി പിൻവലിക്കുമെന്ന്...

മുണ്ടക്കൈ – ചൂരൽമല ഗുണഭോക്തൃ ലിസ്റ്റിൽ ഉൾപ്പെടുത്താൻ മാർച്ച് 30 വരെ അപേക്ഷിക്കാം

മുണ്ടക്കൈ -ചൂരൽമല ഉരുൾപൊട്ടൽ പുനരധിവാസവുമായി ബന്ധപ്പെട്ട ഗുണഭോക്തൃ ലിസ്റ്റിൽ പേരുൾപ്പെടുത്തുന്നതിനുള്ള അപ്പീൽ അപേക്ഷ സർക്കാരിൽ സമർപ്പിക്കുന്നതിനുള്ള അവസാന തീയതി 2025 മാർച്ച് 30 വരെ...

പത്താം ക്ലാസിലെ പാഠപുസ്തകങ്ങൾ വിദ്യാർത്ഥികളിലേയ്ക്ക്;പ്രകാശനവും വിതരണോത്ഘാടനവും മുഖ്യമന്ത്രി തിരുവനന്തപുരത്ത് നിർവഹിച്ചു

കേരള പൊതുവിദ്യാഭ്യാസ ചരിത്രത്തിൽ ആദ്യമായി ഒമ്പതാം ക്ലാസിലെ പരീക്ഷ കഴിയുന്നതിന് മുമ്പ് പത്താം ക്ലാസിലെ പാഠപുസ്തകങ്ങൾ വിദ്യാർത്ഥികളിലേയ്ക്ക്. പരിഷ്കരിച്ച പത്താം ക്ലാസ് പാഠപുസ്തകങ്ങളുടെ പ്രകാശനം...