കൊച്ചി കലൂരില്‍ ഉമ തോമസ് എംഎൽഎ അപകടത്തിൽ പെടാൻ സാഹചര്യമുണ്ടായ നൃത്തപരിപാടിയില്‍ ജിസിഡിഎയ്ക്ക് ക്ലീൻ ചിറ്റ്. കേസില്‍ ജിസിഡിഎ പ്രതിയാകില്ല. വേദി ഒരുക്കിയതിൽ മൃദംഗ വിഷന് വീഴ്ചയെന്ന് കണ്ടെത്തല്‍. പൊലീസിനും വീഴ്ചയില്ലെന്ന് കണ്ടെത്തല്‍. കേസിൽ കുറ്റപത്രം ഉടൻ സമർപ്പിക്കും. സുരക്ഷ ഒരുക്കാതെ വേദി നിർമിച്ച മൃദംഗ വിഷന്‍ സിഇഒ അടക്കമുള്ള മൂന്നുപേരാണ് പ്രതികള്‍. കേസിൽ നടി ദിവ്യ ഉണ്ണിയുടെ മൊഴി ഉടൻ രേഖപ്പെടുത്തും.