വിഷം അകത്തുചെന്ന് ജമ്മുകശ്മീരില്‍ ചികിത്സയിലായിരുന്ന സൈനികനും ഭാര്യയും മരിച്ചു.പെരുവള്ളൂർ പാലപ്പെട്ടിപാറ പള്ളിക്കര നിധീഷ് (31), ഭാര്യ കെ.റിൻഷ (31) എന്നിവരാണ് മരിച്ചത്.
മാർച്ച് 14ന് ജമ്മുകശ്മീരിലെ സാംബയില്‍ ഇവർ താമസിക്കുന്ന ക്വാർട്ടേഴ്സിലാണ് വിഷം അകത്തുചെന്ന നിലയില്‍ കണ്ടെത്തിയത്. ആശുപത്രിയില്‍ ചികിത്സയിലിരിക്കെ ചൊവ്വാഴ്ച റിൻഷ മരിച്ചു. മൃതദേഹം വ്യാഴാഴ്ച രാവിലെ പെരുവള്ളൂരിലെ വീട്ടിലെത്തിച്ച് സംസ്കരിച്ചു. വ്യാഴാഴ്ച ഉച്ചയോടെയാണ് നിധീഷും മരിച്ചതായി ബന്ധുക്കള്‍ക്ക് വിവരം ലഭിച്ചത്.
മദ്രാസ് 3 റെജിമെന്റില്‍ നായിക് തസ്തികയില്‍ 13 വർഷമായി സേവനമനുഷ്ഠിക്കുകയാണ് നിധീഷ്. കേരള പൊലീസില്‍ സി.പി.ഒ തസ്തികയില്‍ ട്രെയിനിയായിരുന്നു റിൻഷ. 2024 ഡിസംബറില്‍ അവധിക്ക് വന്നപ്പോള്‍ ഭാര്യയെയും കൂടെ കൊണ്ടു പോയതാണ്. സി.പി.എം ഇരുമ്ബൻകുടുക്ക് ബ്രാഞ്ച് സെക്രട്ടറി ബാലകൃഷ്ണന്റെ മകനാണ് നിധീഷ്.