പൊലീസുകാര്‍ക്ക് നേപ്പാള്‍ യുവതിയുടെ ക്രൂരമര്‍ദ്ദനം; എസ്‌ഐയുടെ മൂക്കിടിച്ച് തകര്‍ത്തു

എറണാകുളം അയ്യമ്പുഴയില്‍ പൊലീസുകാര്‍ക്ക് നേപ്പാള്‍ യുവതിയുടെ ക്രൂരമര്‍ദ്ദനം. എസ്‌ഐയുടെ മൂക്കിടിച്ച് തകര്‍ത്തു. നാല് പൊലീസുകാര്‍ക്ക് പരിക്കേറ്റിട്ടുണ്ട്. ഇന്ന് പുലര്‍ച്ചെ വാഹന പരിശോധനയ്ക്കിടെ കസ്റ്റഡിയിലെടുത്തപ്പോഴായിരുന്നു സംഭവം. നേപ്പാള്‍ സ്വദേശി ഗീതയെയും പുരുഷ സുഹൃത്തിനെയുമാണ് പൊലീസുകാര്‍ കസ്റ്റഡിയിലെടുത്തത്. അയ്യമ്പുഴയുടെ ചില ഭാഗങ്ങളില്‍ രാത്രികാലങ്ങളില്‍ ലഹരിമാഫിയ സംഘം നിലയുറപ്പിച്ചെന്ന രഹസ്യവിവരം ലഭിച്ചിരുന്നു. അതിന്റെ അടിസ്ഥാനത്തില്‍ പരിശോധന നടത്തുന്നതിനിടെയാണ് ആക്രമണം. ഇന്ന് പുലര്‍ച്ചെ ഒന്നരയോടെ എസ് ഐയും ഡ്രൈവറും അടങ്ങുന്ന സംഘം ജീപ്പില്‍ അയ്യമ്പുഴയിലേക്ക് എത്തുകയായിരുന്നു. ഇതിനിടെയാണ് സംശയാസ്പദമായി റോഡരികില്‍ ബൈക്ക് നിര്‍ത്തിയത് ശ്രദ്ധയില്‍പ്പെട്ടത്. നേപ്പാള്‍ സ്വദേശിനിയും ആണ്‍സുഹൃത്തുമായിരുന്നു ബൈക്കിലുണ്ടായിരുന്നത്. തുടര്‍ന്ന് പൊലീസ് ഇവരോട് കാര്യങ്ങള്‍ തിരക്കുകയായിരുന്നു.

Leave a Reply

spot_img

Related articles

6 വയസ്സ് കാരി കുഴഞ്ഞുവീണ് മരിച്ചു

പാലായ്ക്ക് സമീപം ഇടപ്പാടിയിൽ 6 വയസുകാരി കുഴഞ്ഞുവീണ് മരിച്ചു.ഇടപ്പാടി അഞ്ചാനിക്കൽ സോണി ജോസഫിന്റെയും മഞ്ചു സോണിയുടെയും ഏകമകൾ ജുവാന സോണിയാണ് മരിച്ചത്. യുകെജി വിദ്യാർത്ഥിനിയായിരുന്നു....

കോട്ടയം ജില്ലയിൽ സ്ഥിര താമസം ആരംഭിച്ചു റേഷൻ വാങ്ങുന്നത് 63 അതിഥിത്തൊഴിലാളികൾ

കോട്ടയം ജില്ലയിൽ സ്ഥിര താമസം ആരംഭിച്ചു റേഷൻ വാങ്ങുന്നത് 63 അതിഥിത്തൊഴിലാളികൾ. സിവിൽ സപ്ലൈസ് പുറത്തുവിട്ട കണക്കാണിത്.ജാർഖണ്ഡ്, ബിഹാർ, ബംഗാൾ, അസം, തമിഴ്നാട് സംസ്ഥാനങ്ങളിൽ...

വൈക്കം ക്ഷേത്രത്തിൽ വടക്കുപുറത്തു പാട്ട് നാളെ മുതൽ

വൈക്കം മഹാദേവ ക്ഷേത്രത്തിൽ 12 വർഷത്തിലൊരിക്കൽ നടക്കുന്ന വടക്കുപുറത്തുപാട്ട് നാളെ ആരംഭിക്കും.ക്ഷേത്രത്തിന്റെ വടക്കേ മുറ്റത്ത് 1400 ചതുരശ്രയടി വലുപ്പത്തിൽ കെട്ടിയ നെടുംപുരയിൽ 12 ദിവസം...

റൺഫോർ ഓട്ടിസം, വാക്കത്തോൺ ഫ്ലാഗ് ഓഫ് ചെയ്തു

ലോക ഓട്ടിസം ബോധവത്കരണ ദിനാചരണത്തിന്റെ സംസ്ഥാനതല ഉദ്ഘാടനം റൺ ഫോർ ഓട്ടിസം വാക്കത്തോൺ ഫ്ലാഗ് ഓഫ് ചെയ്തു കൊണ്ട് ഉന്നത വിദ്യാഭ്യാസ, സാമൂഹിക നീതി...