പത്തനംതിട്ട മൈലപ്ര സ്വദേശി ജിജി സാമൂവൽ, ആശ ദമ്പതികളുടെ മകളും യുണൈറ്റഡ് ഇന്ത്യൻ സ്കൂൾ പ്ലസ് ടു വിദ്യാർഥിനീയുമായ ഷാരോൺ ജിജി (16) ആണ് മരിച്ചത് . ഇന്ന് രാവിലെ ശാരീരിക അസ്വാസ്ഥ്യം അനുഭവപ്പെട്ടതിനെ തുടർന്ന് ഫർവാനിയ ആശുപത്രിയിൽ എത്തിച്ചെങ്കിലും ജീവൻ രക്ഷിക്കാനായില്ല. സ്വകാര്യ കമ്പനിയിലെ അക്കൗണ്ടന്റാണ് പിതാവ് ജിജി. മാതാവ് ആശ ആരോഗ്യ മന്ത്രാലയത്തിൽ ഫിസിയോതെറാപ്പിസ്‌റ്റ് ആണ്. ഏക സഹോദരി ആഷ്‌ലി ഫിലിപ്പീൻസിൽ എംബിബിഎസ് വിദ്യാർഥിനിയാണ്.നടപടി ക്രമങ്ങൾ പൂർത്തിയാക്കിയ ശേഷം മൃതദേഹം സ്വദേശത്തേക്ക് കൊണ്ടുവരും.