മുസ്ലിം ലീ​ഗിന്റെ മഹാറാലി; അണിനിരന്നത് ലക്ഷങ്ങൾ

വഖഫ് നിയമ ഭേദഗതിക്കെതിരെ കോഴിക്കോട്ട് മുസ്ലിം ലീ​ഗിന്റെ മഹാറാലി. വഖഫ് നിയമത്തിനെതിരെയുള്ള രാജ്യത്തെ തന്നെ ഏറ്റവും വലിയ റാലി എന്നാണ് ലീഗ് അവകാശപ്പെടുന്നത്. പരിപാടിയിൽ ലക്ഷക്കണക്കിനാളുകളാണ് അണിനിരന്നത്. മുസ്ലിം ലീഗ് ഉൾപ്പെടെയുള്ളവർ സുപ്രീംകോടതിയിൽ നൽകിയ ഹർജിയിൽ വാദങ്ങൾ നടക്കുന്നതിനിടെയായിരുന്നു റാലി.സുപ്രീം കോടതിയിൽ നിന്ന് നീതി പ്രതീക്ഷിക്കുന്നുണ്ടെന്നും അതിന്റെ സൂചനയാണ് ഇന്നലെ കോടതിയിൽ നിന്നുണ്ടായതെന്നും സാദിഖലി തങ്ങൾ ഉദ്ഘാടനപ്രസംഗത്തിൽ പറഞ്ഞു. ജനങ്ങൾക്കിടയിൽ അകൽച്ച ഉണ്ടാക്കുന്ന നിയമനിർമാണം നടത്തുന്ന സ്ഥലമായി പാർലമെൻ്റ് മാറിയെന്നും അദ്ദേഹം വിമർശിച്ചു.

അതേസമയം സംസ്ഥാന സർക്കാരിനെതിരെയും വിമർശനമുയർന്നു. കുറുക്കന്റെ കണ്ണുമായി രാഷ്ട്രീയ ലാഭം നോക്കിയിരിക്കുകയാണ് കേരള സർക്കാർ എന്നായിരുന്നു പി.കെ. കുഞ്ഞാലിക്കുട്ടിയുടെ വിമർശനം. തിരഞ്ഞെടുപ്പ് വരെ മുനമ്പത്തെ പ്രശ്നം നീട്ടിക്കൊണ്ടു പോകാനാണ് ശ്രമമെന്നും നിലമ്പൂർ തിരഞ്ഞെടുപ്പിൽ എൽഡിഎഫ് തോറ്റു തുന്നം പാടുമെന്നും കുഞ്ഞാലിക്കുട്ടി പ്രസംഗത്തിൽ പറഞ്ഞു. ബിജെപി വഖഫിനെക്കുറിച്ച് നുണപ്രചാരണം നടത്തുന്നുവെന്ന് കർണാടക മന്ത്രി കൃഷ്ണ ഭൈര പറഞ്ഞു.വ​ഖ​ഫ്​ വി​വാ​ദ​ത്തി​ൽ സാ​മു​ദാ​യി​ക വി​കാ​രം ശ​ക്ത​മാ​യ​തി​നാ​ൽ പ്ര​വ​ർ​ത്ത​ക​ർ സ​ട​കു​ട​ഞ്ഞെ​ഴു​ന്നേ​റ്റ​താ​ണ്​ റാ​ലി വ​ൻ വി​ജ​യ​മാ​കാ​ൻ കാ​ര​ണ​മാ​യ​ത്. വ​ഖ​ഫ്​ വി​ഷ​യ​ത്തി​ൽ മു​സ്​​ലിം ലീ​ഗി​നു​മേ​ൽ വ​ർ​ഗീ​യ അ​ജ​ണ്ട ആ​രോ​പി​ച്ച്​ സി.​പി.​എ​മ്മും കെ.​ടി. ജ​ലീ​ലും രം​ഗ​ത്തു​വ​ന്ന​തും പ്ര​വ​ർ​ത്ത​ക​രു​ടെ ആ​വേ​ശ​ത്തി​ന്​ ആ​ക്കം​കൂ​ട്ടി.

പാ​ണ​ക്കാ​ട്​ ത​ങ്ങ​ൾ കു​ടും​ബ​ത്തി​ലെ ഇ​ളം ത​ല​മു​റ​യി​ൽ​നി​ന്ന്​ മു​ന​വ്വ​റ​ലി ത​ങ്ങ​ളു​ടെ മ​ക​ൻ മു​ഹ​മ്മ​ദ​ലി ശി​ഹാ​ബ്​ ത​ങ്ങ​ൾ ഉ​ൾ​പ്പെ​ടെ മു​ഴു​വ​ൻ​​പേ​രെ​യും വേ​ദി​യി​ൽ അ​ണി​നി​ര​ത്തി ‘സ​മ​സ്​​ത’​ക്ക്​ അ​ടി​കൊ​ടു​ക്കാ​നും പാ​ർ​ട്ടി​ക്കാ​യി. ഹൈ​ദ​ര​ലി ത​ങ്ങ​ൾ വി​ശ്ര​മ​ത്തി​ലാ​യ​തി​നാ​ൽ പ​​ങ്കെ​ടു​ത്തി​ല്ല.സാ​ദി​ഖ​ലി ത​ങ്ങ​ൾ ഉ​ൾ​പ്പെ​ടെ​യു​ള്ള നേ​താ​ക്ക​ൾ മു​സ്​​ലിം സ​മു​ദാ​യ​ത്തി​​നെ​തി​രാ​യ സ​ർ​ക്കാ​ർ നീ​ക്ക​ത്തെ നി​ശി​ത​മാ​യി വി​മ​ർ​ശി​ച്ചു. സ​മു​ദാ​യ​ത്തി​ൽ ഭി​ന്നി​പ്പു​ണ്ടാ​ക്കാ​മെ​ന്ന്​ ആ​ലോ​ചി​ച്ച്​ ക്ലി​ഫ്​ ഹൗ​സി​ൽ ആ​രും പ​നി​ച്ചു​കി​ട​ക്കേ​ണ്ട എ​ന്ന അ​ദ്ദേ​ഹ​ത്തി​‍െൻറ പ​രാ​മ​ർ​ശം മു​ഖ്യ​മ​ന്ത്രി​ക്കു​ള്ള താ​ക്കീ​താ​യി​രു​ന്നു.

അ​തേ​സ​മ​യം, സി.​പി.​എ​മ്മി​നെ​യും മു​ഖ്യ​മ​ന്ത്രി​യെ​യും പ​രാ​മ​ർ​ശി​ക്കാ​തെ അ​തീ​വ സൂ​ക്ഷ്​​മ​ത​യോ​ടെ​യാ​യി​രു​ന്നു ദേ​ശീ​യ ജ​ന​റ​ൽ സെ​ക്ര​ട്ട​റി പി.​കെ. കു​ഞ്ഞാ​ലി​ക്കു​ട്ടി​യു​ടെ പ്ര​സം​ഗ​മെ​ന്ന​തും ശ്ര​ദ്ധേ​യ​മാ​യി. വ​ഖ​ഫ്​ വി​ഷ​യ​ത്തി​ൽ പ​ള്ളി​യി​ലെ ബോ​ധ​വ​ത്​​ക​ര​ണ പ​രി​പാ​ടി ഒ​ഴി​വാ​ക്കാ​ൻ കു​ഞ്ഞാ​ലി​ക്കു​ട്ടി ത​ന്നോ​ട്​ പ​റ​ഞ്ഞ​താ​യി ജി​ഫ്​​രി ത​ങ്ങ​ൾ ക​ഴി​ഞ്ഞ ദി​വ​സം വെ​ളി​പ്പെ​ടു​ത്തി​യി​രു​ന്നു.അതേസമയം, കോൺഗ്രസിൽ നിന്ന് ക്ഷണമുണ്ടായിരുന്ന വി.ഡി. സതീശനും, പഞ്ചാബ് പിസിസി അധ്യക്ഷൻ അമരീന്ദർ സിങ് രാജയും പരിപാടിക്ക് എത്തിയില്ല. വി.ഡി. സതീശൻ ആരോഗ്യ പ്രശ്നങ്ങൾ കാരണമാണ് വരാതിരുന്നതെന്നാണ് നേതാക്കൾ വ്യക്തമാക്കിയത്. അമരീന്ദർ സിങ് രാജയുടെ സ്ഥാപനങ്ങൾക്കെതിരെ ഇ.ഡി സമൻസ് നൽകിയെന്നും അതുമായി ബന്ധപ്പെട്ട തിരക്കുകൾ കൊണ്ടാണ് എത്താതിരുന്നതെന്നും ലീഗ് സംസ്ഥാന ജനറൽ സെക്രട്ടറി പി.എം.എ. സലാമും വ്യക്തമാക്കി. തെലങ്കാന മന്ത്രി ദൻസാരി അനസൂയ സീതക്ക പരിപാടിക്ക് എത്തിയിരുന്നു.

Leave a Reply

spot_img

Related articles

സബ് ഇൻസ്പെക്ടറെ കാണ്മാനില്ലന്ന് പരാതി

സബ് ഇൻസ്പെക്ടറെ കാണ്മാനില്ലന്ന് പരാതി.കോട്ടയം വെസ്റ്റ് പോലീസ് സ്റ്റേഷനിലെ എസ്സ്. ഐയും അനീഷ് വിജയനെ കാണ്മാനില്ലന്ന് പരാതി. ബുധൻ, വ്യാഴം ദിവസങ്ങളിൽ അവധിയിലായിരുന്ന ഇദ്ദേഹം...

പാലക്കാട് വെടിക്കെട്ടിനിടെ അപകടം; ആറ് പേര്‍ക്ക് പരിക്ക്

പാലക്കാട് വെടിക്കെട്ടിനിടെ അപകടം; അവസാന ലാപ്പിൽ വെടിപ്പുരയ്ക്ക് തീപിടിച്ചു, ആറ് പേര്‍ക്ക് പരിക്ക്.കോട്ടായി പെരുംകുളങ്ങര ക്ഷേത്ര ഉത്സവത്തിനിടെയാണ് അപകടം ഉണ്ടായത്.ആറ് പേര്‍ക്ക് പരിക്കെന്ന് പ്രാഥമിക...

പുഴയില്‍ കുളിക്കാനിറങ്ങിയ കുട്ടി മുങ്ങിമരിച്ചു

പുഴയില്‍ കുളിക്കാനിറങ്ങിയ കുട്ടി മുങ്ങിമരിച്ചു.താമരശ്ശേരി വെളിമണ്ണ യു പി സ്‌കൂള്‍ നാലാം ക്ലാസ് വിദ്യാര്‍ഥിയായ ആലത്തുകാവില്‍ മുഹമ്മദ് ഫസീഹ് ആണ് മരിച്ചത്. ഒമ്ബതു വയസായിരുന്നു....

തമിഴ്നാട് ചിറ്റാർ അണക്കെട്ടില്‍ മലയാളി യുവാവ് മുങ്ങിമരിച്ചു

വിനോദയാത്രയ്ക്കായി തമിഴ്നാട് ചിറ്റാർ അണക്കെട്ടിലെത്തിയ മലയാളി യുവാവ് മുങ്ങിമരിച്ചു. തിരുവനന്തപുരം മലയിൻകീഴ് സ്വദേശി അഭിനേഷ് ആണ് മരിച്ചത്.അണക്കെട്ടില്‍ കുളിയ്ക്കുന്നതിനിടെയായിരുന്നു അപകടം.തിരുവനന്തപ്പുരത്ത് നിന്ന് കന്യാകുമാരിയിലേക്ക് വിനോദയാത്രയ്ക്ക്...