അനധികൃത സ്വത്ത് സമ്പാദനക്കേസിലെ സിബിഐ അന്വേഷണം റദ്ദാക്കണമെന്ന് ആവശ്യപ്പെട്ട് മുഖ്യമന്ത്രിയുടെ ചീഫ് പ്രിൻസിപ്പൽ സെക്രട്ടറി കെ.എം എബ്രഹാം സമർപ്പിച്ച ഹർജി സുപ്രീംകോടതി ഇന്ന് പരിഗണിക്കും. ജസ്റ്റിസ് ദീപാങ്കർ ദത്ത അധ്യക്ഷനായ ബെഞ്ചാണ് ഹർജി പരിഗണിക്കുക. സിബിഐ അന്വേഷണത്തിന് നിർദ്ദേശം നൽകിയ ഹൈക്കോടതി ഉത്തരവ് റദ്ദാക്കണമെന്നാണ് ഹർജിയിലെ ആവശ്യം.സുപ്രീംകോടതി ഹർജിയിൽ തീരുമാനമെടുക്കുന്നത് വരെ അന്വേഷണം സ്റ്റേ ചെയ്യണമെന്നും കെ. എം എബ്രഹാം ഹർജിയിൽ ആവശ്യപ്പെടുന്നുണ്ട്. അഭിഭാഷകൻ ജി. പ്രകാശ് ആണ് കെ.എം എബ്രഹാമിനായി സുപ്രീംകോടതിയിൽ അപ്പീൽ ഫയൽ ചെയ്തത്.