കൊല്ലം ചിതറയിൽ പതിനഞ്ച് വയസുകാരനെ കാണാതായതായി പരാതി.ചിതറ സ്വദേശി അഭയ് ജെ. പണിക്കരെയാണ് തിങ്കളാഴ്ച മുതൽ കാണാതായത്.രാവിലെ ട്യൂഷന് പോവുകയാണെന്ന് പറഞ്ഞ് വീട്ടിൽ നിന്നിറങ്ങിയ അഭയ് പിന്നീട് തിരിച്ചു വന്നിട്ടെന്ന് കുടുംബം പറയുന്നു. പിതാവ് പൊലീസിൽ പരാതി നൽകി.പരാതിയുടെ അടിസ്ഥാനത്തിൽ ചിതറ പൊലീസ് കേസെടുത്ത് അന്വേഷണം ആരംഭിച്ചു. തിങ്കളാഴ്ച രാവിലെ കുട്ടി രണ്ടു ബാഗുകളുമായി പോവുന്നതിന്റെ ദൃശ്യങ്ങൾ പൊലീസിന് ലഭിച്ചിട്ടുണ്ട്