രോഗിയായ കുട്ടിയുടെ ചികിത്സയ്ക്ക് മൂന്നു കോടി രൂപ പിരിച്ചു നൽകിയ ചാരിറ്റി പ്രവർത്തകന് കുടുംബം ഇന്നോവ കാർ സമ്മാനിച്ചു. സോഷ്യൽ മീഡിയയിലൂടെ ചാരിറ്റി പ്രവർത്തനങ്ങൾ നടത്തുന്ന അഡ്വ. ഷമീർ കുന്ദമംഗലത്തിനാണ് കുട്ടിയുടെ കുടുംബം കാർ സമ്മാനിച്ചത്. സംഭവം വിവാദമായതോടെ നിരവധി വിമർശനങ്ങളാണ് സോഷ്യൽ മീഡിയയിലടക്കം ഉയർന്നത്.27ന് കൊണ്ടോട്ടിയിൽ നടന്ന ചികിത്സാസഹായ സമിതിയുടെ കണക്ക് അവതരണത്തിനിടെ ഷമീർ കുന്നമംഗലത്തിന് നൽകിയ യാത്രയയപ്പ് ചടങ്ങിലാണ് കുടുംബം കാറിന്റെ താക്കോൽ കൈമാറിയത്. കൊണ്ടോട്ടി എംഎൽഎ ടിവി ഇബ്രാഹിമും ചടങ്ങിൽ പങ്കെടുത്തിരുന്നു.