കോട്ടയത്ത് മൂന്ന് കിലോ കഞ്ചാവുമായി വെസ്റ്റ് ബംഗാൾ സ്വദേശിയെ റെയിൽവേ പൊലീസ് പിടികൂടി.വെസ്റ്റ് ബംഗാൾ കാക്ദ്വിപ് സ്വദേശിയായ ബിമൽ ദാസ് (28) ആണ് പിടിയിലായത്.റെയിൽവേ എസ്.പി യുടെ നിർദ്ദേശപ്രകാരം കോട്ടയം റെയിൽവേ പൊലീസ് നടത്തിയ തിരിച്ചിലിലാണ് ഇയാളെ പിടികൂടിയത്. വെള്ളിയാഴ്ച വൈകിട്ടോടെ കോട്ടയം റെയിൽവേ സ്റ്റേഷനിൽ സംശയാസ്പദമായ സാഹചര്യത്തിൽ നിന്ന ഇയാളുടെ ബാഗിൽ നിന്നും പ്ലാസ്റ്റിക് കവറിൽ പൊതിഞ്ഞ നിലയിലാണ് മൂന്ന് കിലോ കഞ്ചാവ് കണ്ടെത്തിയത്.കോട്ടയം റെയിൽവേ എസ്.എച്ച്.ഒ റെജി പി.ജോസഫിന്‍റെ നേതൃത്വത്തിൽ ആർ.പി.എഫ് എസ്.ഐ എൻ.എസ്.സന്തോഷ്, ആർ.പി.എഫ് ഇന്‍റലിജന്‍റ്സ് എ.എസ്.ഐ സിജു സേവ്യർ, ശരത് ശേഖർ എന്നിവരടങ്ങിയ സംഘമാണ് പ്രതിയെ പിടികൂടിയത്.കോടതിയിൽ ഹാജരാക്കിയ പ്രതിയെ റിമാൻഡ് ചെയ്തു.