കണ്ണൂർ സെൻട്രൽ ജയിലിൽ നിന്നും തടവു ചാടിയ പ്രതി പിടിയിൽ.
ചാല കോയ്യോട് സ്വദേശി ഹർഷാദിനെ യാണമധുരയിലെ ഒളിത്താവളത്തിൽ വെച്ചു കണ്ണൂർ ടൗൺ പൊലിസ് പിടികൂടിയത്.
ഹർഷാദിത് ഒളിത്താവളമൊരുക്കിയ അപ്സര യെയും പൊലിസ് കസ്റ്റഡിയിലെടുത്തിട്ടുണ്ട്.
കഴിഞ്ഞ ദിവസം കോടതിയിൽ കീഴടങ്ങിയ ഇയാളുടെ കൂട്ടാളി റിസ്വാനെ കണ്ണൂർ ടൗൺ പൊലിസ് കസ്റ്റഡിയിൽ വാങ്ങി ചോദ്യം ചെയ്തപ്പോഴാണ് ഹർഷാദിനെ കുറിച്ചുള്ള വിവരം ലഭിക്കുന്നത്.
തുടർന്ന് ശാസ്ത്രീയമായ അന്വേഷണത്തിനിടെയാണ് ഹർഷാദിൻ്റെ ഒളിത്താവളം പൊലിസിന് കണ്ടെത്താനായത്.
മയക്കുമരുന്ന് കേസിൽ ഉൾപ്പെടെ പത്തോളം കേസുകളിലെ പ്രതിയാണ് ഹർഷാദ്.