നടിയെ ആക്രമിച്ച കേസ്; മുന്‍ ഡി.ജി.പി ആര്‍ ശ്രീലേഖയ്‌ക്കെതിരെ അതിജീവിത നിയമപോരാട്ടത്തിന്

നടിയെ ആക്രമിച്ച കേസില്‍ മുന്‍ ഡി.ജി.പി ആര്‍ ശ്രീലേഖയ്‌ക്കെതിരെ അതിജീവിത നിയമപോരാട്ടത്തിന്. കേസില്‍ ദിലീപിനെതിരെ തെളിവില്ലെന്ന ശ്രീലേഖയുടെ പരാമര്‍ശത്തിനെതിരെ നടി വിചാരണ കോടതിയില്‍ ഹര്‍ജി നല്‍കി. പൊലീസ് കള്ളത്തെളിവുകള്‍ ഉണ്ടാക്കി എന്ന ആരോപണത്തിലാണ് ഹര്‍ജി. കോടതിയലക്ഷ്യ നടപടി സ്വീകരിക്കണമെന്നാണ് അതിജീവിത ആവശ്യപ്പെടുന്നത്. ശ്രീലേഖ ദിലീപിന് അനുകൂലമായി നടത്തിയ പരാമര്‍ശങ്ങള്‍ കേസ് അട്ടിമറിക്കുമെന്നാണ് ഹർജിയിൽ ചൂണ്ടിക്കാട്ടുന്നത്.കേസിലെ അന്തിമവാദം തുടങ്ങാനിരിക്കേയാണ് ശ്രീലേഖയ്‌ക്കെതിരെ ഹര്‍ജിയുമായി നടി വിചാരണക്കോടതിയെ സമീപിച്ചിരിക്കുന്നത്.

ചില ഓണ്‍ലൈൻ ചാനലുകള്‍ക്ക് നല്‍കിയ അഭിമുഖങ്ങളിലും തന്റെ യൂട്യൂബ് ചാനലിലുമാണ് ദിലീപിന് അനുകൂലമായി ശ്രീലേഖ സംസാരിച്ചത്. നടിയെ ആക്രമിച്ച കേസിലെ തുടരന്വേഷണം അവസാന ഘട്ടത്തില്‍ എത്തിനില്‍ക്കെയാണ് സംസ്ഥാന പോലീസിലെ മുതിർന്ന ഡിജിപി ആയിരുന്ന ശ്രീലേഖ പോലീസ് കണ്ടെത്തലുകളെ തള്ളി രംഗത്തെത്തിയത്. പള്‍സർ സുനി മുമ്പും നടിമാരോട് മോശമായി പെരുമാറിയിട്ടുണ്ടെന്നും ജയിലില്‍നിന്ന് ദിലീപിന് കത്തയച്ചത് സുനിയല്ല, സഹതടവുകാരനാണെന്നുമാണ് അന്ന് അവർ പറഞ്ഞത്.

പള്‍സർ സുനിയും കൂട്ടരും ക്വട്ടേഷൻ സംഘങ്ങളാണോയെന്ന് തനിക്ക് ഇപ്പോഴും സംശയമുണ്ട്. ഇവർ ചെയ്ത മുൻകാല പ്രവർത്തികള്‍ മുഴുവൻ സ്വയം കാശുണ്ടാക്കാനും ആളുകളെ ഭീഷണിപ്പെടുത്തി പണംതട്ടാനുമാണ്. കേസില്‍ ആദ്യ കുറ്റപത്രം സമർപ്പിച്ചതിന് ശേഷമാണ് പള്‍സർ സുനി അയച്ചെന്ന് പറയുന്ന കത്ത് അടക്കമുള്ള കാര്യങ്ങള്‍ പുറത്തുവന്നത്. ഇതിന് പിന്നിലും ഗൂഢാലോചനയുണ്ടെന്നും ശ്രീലേഖ പറഞ്ഞിരുന്നു. ഇതിനെതിരെയാണിപ്പോള്‍ അതിജീവിത രംഗത്തെത്തിയിരിക്കുന്നത്.

Leave a Reply

spot_img

Related articles

നിയമ സെക്രട്ടറി കെ.ജി.സനല്‍കുമാർ സംസ്ഥാന തെരഞ്ഞെടുപ്പു കമ്മീഷണറാകും

നിയമ സെക്രട്ടറി കെ.ജി.സനല്‍കുമാർ സംസ്ഥാന തെരഞ്ഞെടുപ്പു കമ്മീഷണറാകും.നിലവിലെ കമ്മീഷണറായിരുന്ന എ. ഷാജഹാന്റെ കാലാവധി 30ന് അവസാനിക്കുന്ന സാഹചര്യത്തിലാണ് പുതിയ നിയമനം.കൊല്ലം ചവറ കുടുംബകോടതി ജഡ്ജിയായ...

പ്രധാനമന്ത്രി ഇന്ന് കൊച്ചിയിലെത്തും

പ്രധാനമന്ത്രി നരേന്ദ്ര മോദി ഇന്ന് കൊച്ചിയിലെത്തും. വികസന പദ്ധതികളുടെ ഉദ്ഘാടനവും കല്ലിടലും ബി.ജെ.പിയുടെ നിയമസഭാ തിരഞ്ഞെടുപ്പ് പ്രചാരണത്തുടക്കവും ഉള്‍പ്പെടെ മൂന്നു പരിപാടികള്‍ക്കായിട്ടാണ് അദ്ദേഹം വരുന്നത്.എറണാകുളം...

കണ്ണൂർ കോർപറേഷനിലേക്ക് എൽഡിഎഫ് നടത്തിയ പ്രതിഷേധ മാർച്ചിനിടെ സംഘർഷം

കണ്ണൂർ കോർപറേഷനിലേക്ക് എൽഡിഎഫ് നടത്തിയ പ്രതിഷേധ മാർച്ചിനിടെ വൻ സംഘർഷം. കോർപറേഷൻ ഓഫീസിന് മുന്നിൽ കയ്യാങ്കളിയിലേക്കെത്തുന്ന സംഭവങ്ങൾ ആണ് ഉണ്ടായത്. മേയറെ ഉൾപ്പെടെ തള്ളിമാറ്റിയതോടെ...

‘രാജിവെച്ച്‌ പോകുമെന്ന് കരുതേണ്ട, ഇന്ന് ആരുടേയും ചോര കുടിക്കാന്‍ കിട്ടിയില്ലേ?’ : മന്ത്രി ഗണേഷ് കുമാർ

'രാജിവെച്ച്‌ പോകുമെന്ന് കരുതേണ്ട, ഇന്ന് ആരുടേയും ചോര കുടിക്കാന്‍ കിട്ടിയില്ലേ?' : മന്ത്രി ഗണേഷ് കുമാർ.രാജിയെക്കുറിച്ചുള്ള അഭ്യൂഹം മാധ്യമങ്ങള്‍ക്ക് മാത്രമാണെന്ന് മന്ത്രി കെ ബി...