ഘർ സേ നികൽതേ ഹി എന്ന ഹിറ്റ് ഗാനത്തിലെ നടി മയൂരി കാംഗോ

പാപ്പാ കെഹ്തേ ഹേ, ഹോഗി പ്യാർ കി ജീത് തുടങ്ങിയ ചിത്രങ്ങളിലൂടെ ജനപ്രിയയായ നടി മയൂരി കാംഗോ വർഷങ്ങൾക്ക് മുമ്പ് സിനിമാലോകം വിട്ടിരുന്നു. ഇന്ന് മയൂരി ഗൂഗിൾ-ഇന്ത്യയിലെ ഇൻഡസ്ട്രി ഹെഡാണ്.

പഠനത്തിൽ മിടുക്കിയായിരുന്നു മയൂരി. ഐഐടിയിലേക്കുള്ള പ്രവേശന പരീക്ഷ പാസായി ഐഐടി കാൺപൂരിൽ സീറ്റ് നേടി. പക്ഷേ അഭിനയത്തോടുള്ള അഭിനിവേശം വഴിത്തിരിവായി. 1995-ൽ നസീം എന്ന ചിത്രത്തിൽ സയ്യിദ് അഖർ മയൂരിയെ അഭിനയിപ്പിച്ചത് ഒരു ബ്രേക്കായി. ഈ ചിത്രത്തിലെ മയൂരിയുടെ അഭിനയത്തിൽ സന്തുഷ്ടനായ മഹേഷ് ഭട്ട് പാപ്പാ കെഹ്തേ ഹേ യിൽ അഭിനയിക്കാൻ ക്ഷണിച്ചു. 1996-ൽ പുറത്തിറങ്ങിയ പാപ്പാ കെഹ്‌തേ ഹേ എന്ന ചിത്രത്തിന് ശേഷം മയൂരി പ്രശസ്തയായി.

ഹോഗി പ്യാർ കി ജീത്, ബേതാബി തുടങ്ങിയ ചിത്രങ്ങളിലും അഭിനയിച്ചു. നമ്രത ശിരോദ് കർ, മഹേഷ് ബാബു എന്നിവർക്കൊപ്പം 2000-ൽ അഭിനയിച്ച വംശി എന്ന തെലുങ്ക് ചിത്രമായിരുന്നു മയൂരി അഭിനയിച്ച അവസാന ചിത്രം. നർഗീസ്, തോട ഗം തോട ഖുഷി, ഡോളർ ബാബു, കിറ്റി പാർട്ടി തുടങ്ങിയ ടെലിവിഷൻ ഷോകളും മയൂരി ചെയ്തിട്ടുണ്ട്.

2003ൽ അഭിനയം ഉപേക്ഷിച്ച് ഔറംഗബാദിൽ വെച്ച് എൻആർഐ ആദിത്യ ധില്ലനെ വിവാഹം കഴിച്ചു. പിന്നീട് മയൂരി കോംഗോ ഭർത്താവിനൊപ്പം അമേരിക്കയിലേക്ക് പോയി. അവിടെ അവർ മാർക്കറ്റിംഗിലും ഫിനാൻസിലും എംബിഎ പൂർത്തിയാക്കി. 2004 മുതൽ 2012 നും ഇടയിൽ അവർ അമേരിക്കയിൽ ജോലി ചെയ്തു.

2013-ൽ അവർ ഇന്ത്യയിലേക്ക് മടങ്ങി. അവർക്ക് കിയാൻ എന്നൊരു മകനുണ്ട്. ഇവിടെ പെർഫോർമിക്‌സ് എന്ന കമ്പനിയിൽ എംഡിയായി ജോലി ചെയ്തു. 2019-ൽ അവർ ഗൂഗിൾ ഇന്ത്യയിൽ ചേർന്ന് ഇൻഡസ്ട്രി ഹെഡായി.

Leave a Reply

spot_img

Related articles

സദ്ഗുരു ജഗ്ഗി വാസുദേവിന്റെ ഇഷ ഫൗണ്ടേഷനില്‍ പോയ നിരവധി പേരെ കാണാതായിട്ടുണ്ടെന്ന് തമിഴ്നാട് പോലീസ്

ആത്മീയ നേതാവ് സദ്ഗുരു ജഗ്ഗി വാസുദേവിന്റെ ഇഷ ഫൗണ്ടേഷനില്‍ പോയ നിരവധി പേരെ കാണാതായിട്ടുണ്ടെന്ന് തമിഴ്നാട് പോലീസിന്റെ റിപ്പോർട്ട്. ഇഷ ഫൗണ്ടേഷനെതിരേ തമിഴ്നാട് പോലീസ് സുപ്രീം...

ജമ്മുകശ്മീർ മുഖ്യമന്ത്രിയായി ഒമർ അബ്‌ദുല്ല സത്യപ്രതിജ്‌ഞ ചെയ്ത് അധികാരമേറ്റു

ജമ്മുകശ്മീർ മുഖ്യമന്ത്രിയായി നാഷനൽ കോൺഫറൻസ് ഉപാധ്യക്ഷൻ ഒമർ അബ്‌ദുല്ല സത്യപ്രതിജ്‌ഞ ചെയ്ത് അധികാരമേറ്റു. ഷേർ-ഇ-കശ്മ‌ീർ ഇന്റർനാഷണൽ കൺവെൻഷൻ സെൻ്ററിൽ രാവിലെ പതിനൊന്നരയോടെയാണ് ചടങ്ങുകൾ ആരംഭിച്ചത്. ലഫ്....

ബംഗാൾ ഉൾക്കടലിൽ തീവ്രന്യുനമർദ്ദം

ബംഗാൾ ഉൾക്കടൽ ന്യുനമർദ്ദം തീവ്രന്യുനമർദ്ദമായി ശക്തിപ്രാപിച്ചു. നാളെ അതിരാവിലെ പുതുച്ചേരിക്കും നെല്ലൂരിനും (ആന്ധ്രാപ്രദേശ്) ഇടയിൽ ചെന്നൈക്ക്‌ സമീപം മണിക്കൂറിൽ പരമാവധി 60 കിമീ വേഗതയിൽ കരയിൽ...

കടുത്ത പട്ടിണി നേരിടുന്ന 42 രാജ്യങ്ങളുടെ പട്ടികയിൽ ഇന്ത്യയും

കടുത്ത പട്ടിണി നേരിടുന്ന 42 രാജ്യങ്ങളുടെ പട്ടികയിൽ ഇന്ത്യയും. ആഗോള പട്ടിണി സൂചികയിൽ (ഗ്ലോബൽ ഹംഗർ ഇൻഡക്സ്- ജിഎച്ച്ഐ) ഇന്ത്യയ്ക്ക് നേരിയ പുരോഗതി ഉണ്ടെങ്കിലും...