അൻപോട് കൺമണിയുടെ വീടിന്റെ താക്കോൽദാന കർമ്മം

മലയാള സിനിമാ ചരിത്രത്തിൽ ആദ്യമായി സിനിമാ ചിത്രീകരണത്തിന് വേണ്ടി പുതിയ ഒരു വീട് നിർമ്മിക്കുകയും, ചിത്രീകരണത്തിനു ശേഷം അർഹതപ്പെട്ട ഒരു കുടുംബത്തിന് ആ വീട് കൈമാറിതോടെ തലശ്ശേരിയിൽ പുതിയൊരു സംരംഭത്തിന് തുടക്കം കുറിച്ചു.


“ക്രീയേറ്റീവ് ഫിഷി”ന്റെ ബാനറിൽ വിപിൻ പവിത്രൻ നിർമ്മിച്ച്
ലിജു തോമസ് സംവിധാനം ചെയ്യുന്ന, “അൻപോട് കൺമണി “എന്ന ചിത്രത്തിന്റെ ചിത്രീകരണം തലശ്ശേരിയിൽ പൂർത്തിയായതിനു ശേഷം,ആ വീടിന്റെ താക്കോൽദാന കർമ്മം, ചലച്ചിത്ര താരം സുരേഷ്ഗോപി നിർവഹിച്ചു.


സാധാരണ കോടികൾ ചെലവിട്ട് സെറ്റ് വർക്ക്‌ ചെയ്യുന്നതിന് പകരം, വീടില്ലാത്ത ഒരു കുടുംബത്തിന് പുതിയൊരു വീട് നിർമ്മിച്ച് അവിടെ വെച്ച് ഷൂട്ടിങ് നടത്തുകയും ശേഷം ആ വീട് കൈമാറുകയും ചെയ്തതോടെമലയാള സിനിമയിൽ പുതിയൊരു പ്രവണതയ്ക്ക് തുടക്കമിടുകയാണ്, “അൻപോട് കൺമണി “എന്ന ചിത്രം.
“തുടക്കത്തിൽ വീടിന്റെ സെറ്റിടാൻ തീരുമാനിച്ചെങ്കിലും ചിത്രീകരണത്തിനു ശേഷം ആ വീട് ഉപയോഗശൂന്യമായി മാറുമെന്നതിനാലാണ് വാസയോഗ്യമായ പുതിയൊരു വീട് നിർമിക്കാനുള്ള തീരുമാനത്തിൽ ഞങ്ങൾ എത്തിച്ചേർന്നത്. പിന്നോക്കവസ്ഥയിലുള്ള ഒരു കുടുംബത്തിന്റെ സ്വന്തമായൊരു വീട് എന്ന് സ്വപ്നം സാക്ഷാത്കരിക്കാൻ ക്രിയേറ്റീവ് ഫിഷിന് സാധിച്ചു.”
നിർമ്മാതാവ് വിപിൻ പവിത്രൻ പറഞ്ഞു.
അർജുൻ അശോകൻ, അനഘ നാരായണൻ,
ജോണി ആന്റണി, അൽത്താഫ്, ഉണ്ണിരാജ, നവാസ് വള്ളിക്കുന്ന്, മാലപാർവതി, , സംവിധായകൻ മൃദുൽ നായർ എന്നിവരാണ് ഈ ചിത്രത്തിലെ
പ്രധാന കഥാപാത്രങ്ങൾ. സരിൻ രവീന്ദ്രൻ ഛായാഗ്രഹണം നിർവ്വഹിക്കുന്നു.സംഗീതം-സാമുവൽ എബി, എക്സിക്യൂട്ടീവ് പ്രൊഡ്യൂസർ-സനൂപ് ദിനേശ്,എഡിറ്റർ-സുനിൽ എസ് പിള്ളൈ,
പ്രൊഡക്ഷൻ കൺട്രോളർ-ജിതേഷ് അഞ്ചുമന,
മേക്കപ്പ്-നരസിംഹ സ്വാമി,
ആർട്ട്‌ ഡയറക്ടർ – ബാബു പിള്ളൈ
കോസ്റ്റും ഡിസൈനർ – ലിജി പ്രേമൻ,
കഥ-അനീഷ് കൊടുവള്ളി,
ചീഫ് അസോസിയേറ്റ് ഡയറക്ടർ-പ്രദീപ് പ്രഭാകർ,പ്രൊഡക്ഷൻ മാനേജർസ്-ജോബി ജോൺ,കല്ലാർ അനിൽ
അസോസിയേറ്റ് ഡയറക്ടർ-പ്രിജിൻ ജസി,ശ്രീകുമാർ സേതു,
അസിസ്റ്റന്റ് ഡയറക്ടർസ്-ഷിഖിൽ ഗൗരി,സഞ്ജന ജെ രാമൻ, ഗോപികൃഷ്ണൻ,ശരത് വി ടി, സ്റ്റിൽസ്-ബിജിത്ത് ധർമ്മടം,പി ആർ ഒ-എ എസ് ദിനേശ്.

Leave a Reply

spot_img

Related articles

കെഎസ്‌ആര്‍ടിസി ബസുകള്‍ കൂട്ടിയിടിച്ച്‌ അപകടം

കണ്ണൂർ പേരാവൂരില്‍ കെഎസ്‌ആര്‍ടിസി ബസുകള്‍ കൂട്ടിയിടിച്ച്‌ അപകടം. നിരവധി പേര്‍ക്ക് പരിക്കേറ്റതായാണ് റിപ്പോര്‍ട്ട്.കല്ലേരിമലയിലാണ് സംഭവം. കെഎസ്‌ആര്‍ടിസി ബസിലെ ഡ്രൈവര്‍ക്ക് സാരമായ പരിക്കേറ്റിട്ടുണ്ട്. ഇവരെ പേരാവൂര്‍...

യാക്കോബായ – ഓര്‍ത്തഡോക്‌സ് പളളിത്തര്‍ക്കത്തില്‍ നിലപാടറിയിച്ച്‌ സംസ്ഥാന സര്‍ക്കാര്‍

പളളികള്‍ ബലംപ്രയോഗിച്ച്‌ ഏറ്റെടുത്ത് കൈമാറുന്നതല്ല പരിഹാരമെന്ന് സര്‍ക്കാര്‍ സുപ്രീംകോടതിയെ അറിയിച്ചു.നാളെ കേസ് സുപ്രീംകോടതി പരിഗണിക്കാനിരിക്കെയാണ് സംസ്ഥാന സര്‍ക്കാരിന്റെ സത്യവാങ്മൂലം.ബലപ്രയോഗത്തിലൂടെ പളളികള്‍ ഏറ്റെടുക്കുന്നത് ക്രമസമാധാന പ്രശ്‌നത്തിന്...

ഉരുള്‍പൊട്ടലില്‍ കാണാതായ ഏഴ് പേരുടെയും മൃതദേഹം കണ്ടെത്തി

ഫിന്‍ജാല്‍ ചുഴലിക്കാറ്റിനെ തുടര്‍ന്നുണ്ടായ മഴക്കെടുതിയില്‍ തമിഴ്‌നാട് തിരുവണ്ണാമലൈ ഉരുള്‍പൊട്ടലില്‍ കാണാതായ ഏഴ് പേരുടെയും മൃതദേഹം കണ്ടെത്തി.അഞ്ച് കുട്ടികളടക്കം ഏഴ് പേരാണ് മണ്ണിനടിയിലായത്. മണിക്കൂറുകള്‍ നീണ്ട...

കെ-റെയിൽ ഡിപിആർ പുതുക്കി സമർപ്പിക്കാൻ കെആർഡിസിഎൽ-ന് നിർദ്ദേശം നൽകിയിട്ടുണ്ടെന്ന് കേന്ദ്ര റെയിൽ മന്ത്രാലയം

ജോൺ ബ്രിട്ടാസ് എംപി രാജ്യസഭയിൽ ഉന്നയിച്ച ചോദ്യത്തിന് കേന്ദ്ര റെയിൽ മന്ത്രി അശ്വിനി വൈഷ്ണവ് നൽകിയ മറുപടിയിലാണ് ഇക്കാര്യം അറിയിച്ചത്. കെആർഡിസിഎൽ സിൽവർലൈൻ പദ്ധതിയുടെ...