അഗ്നിവീര്‍ വായു യുവാക്കള്‍ക്ക് കൂടുതല്‍ അവസരങ്ങൾ ഒരുക്കും

ഇന്ത്യന്‍ വ്യോമസേനയിലേക്ക് യുവാക്കള്‍ക്ക് അഗ്നിവീര്‍വായു കൂടുതല്‍ അവസരങ്ങളൊരുക്കുമെന്ന് എയര്‍മാന്‍ സെലക്ഷന്‍ സെന്റര്‍ വിങ്ങ് കമാന്‍ഡര്‍ പി.കെ.സിങ്ങ് പറഞ്ഞു. അഗ്നീവീര്‍ വായു 2025 ന്റെ ഭാഗമായി ജില്ലയിലെത്തിയ പി.കെ.സിങ്ങ് ജില്ലാ കളക്ടറുമായി ഡോ.രേണുരാജുമായി കൂടിക്കാഴ്ച നടത്തി. ജില്ലയില്‍ നിന്നും അഗ്നിവീര്‍ വായു റിക്രൂട്ട്‌മെന്റില്‍ കൂടുതല്‍ ഉദ്യോഗാര്‍ത്ഥികളെ ഉള്‍പ്പെടുത്തുകയാണ് ലക്ഷ്യം. കലാലയങ്ങളില്‍ ഇതുസംബന്ധിച്ച പ്രചാരണങ്ങള്‍ നടത്തും.
അമ്പത് ശതമാനം മാര്‍ക്കോടുകൂടി പ്ലസ്ടു പൂര്‍ത്തിയാക്കിയ 2004 ജനുവരി 2 നും 2007 ജൂലായ് 2 നും ഇടയില്‍ ജനച്ചവര്‍ക്ക് അഗ്നിവീര്‍ വായു സെലക്ഷനായി ഓണ്‍ലൈനായി അപേക്ഷിക്കാം. ഫെബ്രുവരി 6 വരെ ഓണ്‍ലൈന്‍ രജിസ്‌ട്രേഷന്‍ നടത്താം. മാര്‍ച്ച് 17 മുതല്‍ പരീക്ഷകള്‍ നടക്കും. കൂടുതല്‍ വിവരങ്ങള്‍ https://agnipathvayu.cdac.in വെബ്‌സൈറ്റില്‍ നിന്നും ലഭ്യമാകും. ഫോണ്‍ 0484-2427010.

Leave a Reply

spot_img

Related articles

കെഎസ്‌ആര്‍ടിസി ബസുകള്‍ കൂട്ടിയിടിച്ച്‌ അപകടം

കണ്ണൂർ പേരാവൂരില്‍ കെഎസ്‌ആര്‍ടിസി ബസുകള്‍ കൂട്ടിയിടിച്ച്‌ അപകടം. നിരവധി പേര്‍ക്ക് പരിക്കേറ്റതായാണ് റിപ്പോര്‍ട്ട്.കല്ലേരിമലയിലാണ് സംഭവം. കെഎസ്‌ആര്‍ടിസി ബസിലെ ഡ്രൈവര്‍ക്ക് സാരമായ പരിക്കേറ്റിട്ടുണ്ട്. ഇവരെ പേരാവൂര്‍...

യാക്കോബായ – ഓര്‍ത്തഡോക്‌സ് പളളിത്തര്‍ക്കത്തില്‍ നിലപാടറിയിച്ച്‌ സംസ്ഥാന സര്‍ക്കാര്‍

പളളികള്‍ ബലംപ്രയോഗിച്ച്‌ ഏറ്റെടുത്ത് കൈമാറുന്നതല്ല പരിഹാരമെന്ന് സര്‍ക്കാര്‍ സുപ്രീംകോടതിയെ അറിയിച്ചു.നാളെ കേസ് സുപ്രീംകോടതി പരിഗണിക്കാനിരിക്കെയാണ് സംസ്ഥാന സര്‍ക്കാരിന്റെ സത്യവാങ്മൂലം.ബലപ്രയോഗത്തിലൂടെ പളളികള്‍ ഏറ്റെടുക്കുന്നത് ക്രമസമാധാന പ്രശ്‌നത്തിന്...

ഉരുള്‍പൊട്ടലില്‍ കാണാതായ ഏഴ് പേരുടെയും മൃതദേഹം കണ്ടെത്തി

ഫിന്‍ജാല്‍ ചുഴലിക്കാറ്റിനെ തുടര്‍ന്നുണ്ടായ മഴക്കെടുതിയില്‍ തമിഴ്‌നാട് തിരുവണ്ണാമലൈ ഉരുള്‍പൊട്ടലില്‍ കാണാതായ ഏഴ് പേരുടെയും മൃതദേഹം കണ്ടെത്തി.അഞ്ച് കുട്ടികളടക്കം ഏഴ് പേരാണ് മണ്ണിനടിയിലായത്. മണിക്കൂറുകള്‍ നീണ്ട...

മല്ലു വാട്‌സാപ്പ് ഗ്രൂപ്പ് വിവാദം:കേസെടുക്കാൻ കഴിയില്ലെന്ന് റിപ്പോർ‌ട്ട്

മല്ലു വാട്‌സാപ്പ് ഗ്രൂപ്പ് വിവാദത്തില്‍ ഐ.എ.എസ് ഉദ്യോഗസ്ഥൻ കെ. ഗോപാലകൃഷ്ണന് എതിരെ കേസെടുക്കാൻ കഴിയില്ലെന്ന് റിപ്പോർ‌ട്ട് സംഭവത്തില്‍ പ്രാഥമിക അന്വേഷണം നടത്തിയ നാർക്കോട്ടിക് സെല്‍...