AI വിസ്മയം; താരങ്ങളും അവരുടെ ചെറുപ്പവും

ആർട്ടിഫിഷ്യൽ ഇന്റലിജിൻസ് വഴി മറ്റൊരു വിസ്മയം കൂടി സൃഷ്ടിച്ചിരിക്കുന്നു. ഹോളിവുഡിലെ സെലിബ്രിറ്റികൾ ഇപ്പോഴത്തെ അവരും അവരുടെ ചെറുപ്പത്തിലെ രൂപവുമായി കെട്ടിപ്പിടിക്കുന്നതാണ് വീഡിയോയിൽ കാണാവുന്നത്. മെൽ ഗിബ്സൺ, എമിനെം, കീനു റീവ്സ്, ജൂലിയ റോബർട്ട്സ്, മൈക്കൽ ജാക്സൺ, ടോം ഹാങ്ക്സ്, വിൽ സ്മിത്ത് തുടങ്ങിയ ഹോളിവുഡ് താരങ്ങളുടെ വീഡിയോ ആണ് ഉണ്ടാക്കിയിരിക്കുന്നത്.

പ്രേക്ഷകർക്ക് അത്ഭുതം ഉണ്ടാക്കുന്ന കാഴ്ചകളാണ് ഒരുക്കിയിരിക്കുന്നത്. കാണുന്നവരിൽ കൌതുകം സൃഷ്ടിക്കാൻ വീഡിയോവിന് കഴിയുന്നു. ഹോളിവുഡ് നടീ നടന്മാർ അവരുടെ ചെറുപ്പത്തിലുള്ള രൂപവുമായി കെട്ടിപ്പിടിക്കുകയും ചേർന്നു നിൽക്കുകയും ചെയ്യുന്നത് കാണുമ്പോൾ കാണുന്ന പ്രേക്ഷകനും അവനവൻ്റെ രൂപത്തിലും അങ്ങനെയൊരു വീഡിയോ ഉണ്ടാക്കിയാലോ എന്ന് ആലോചിക്കും.

പക്ഷേ ഈ വീഡിയോയ്ക്ക് പിറകിൽ ഉള്ള ടെക്നോളജി എവിടെ നിന്നാണെന്ന് അറിയില്ല. ടെക്നോളജി എത്രത്തോളം മുന്നേറിയിരിക്കുന്നു എന്ന് നമുക്ക് ഇത് കാണുമ്പോൾ മനസ്സിലാകും. നമ്മൾ കാണുന്നതിൽ അപ്പുറവും കാണാവുന്നതിൽ അപ്പുറവും, അതെ ഇനിയും എന്തൊക്കെയാണാവോ നമ്മൾ കാണാൻ പോകുന്നത് അല്ലേ? കുറച്ചു വർഷങ്ങൾക്കു മുമ്പ് റെഡിറ്റ് സൈറ്റിൽ ഹോളിവുഡ് താരങ്ങളുടെ പല പ്രായത്തിൽ ഉള്ള രൂപങ്ങൾ സൃഷ്ടിച്ചെടുത്തിരുന്നു.

ഇതുപോലെ നമ്മുടെ മലയാളി താരങ്ങളുടെയും ഒരു വീഡിയോ സൃഷ്ടിക്കാൻ പറ്റിയിരുന്നെങ്കിൽ നന്നായിരിക്കും അല്ലേ?

Leave a Reply

spot_img

Related articles

സമാധാനത്തിനുള്ള നൊബേൽ പുരസ്‌കാരം ജാപ്പനീസ് സംഘടനയായ നിഹോൻ ഹിഡാൻക്യോയ്ക്ക്

സമാധാനത്തിനുള്ള നൊബേൽ പുരസ്‌കാരം ജാപ്പനീസ് സംഘടനയായ നിഹോൻ ഹിഡാൻക്യോയ്ക്ക്. ഹിരോഷിമയിലേയും നാഗാസാക്കിയിലേയും അണുബോംബ് ആക്രമണത്തിലെ അതിജീവിതരുടെ സന്നദ്ധ സംഘടനയാണിത്. ആണവായുധങ്ങളില്ലാത്ത ഒരു ലോകം സൃഷ്ടിക്കുന്നതിനായുള്ള സംഘടനയുടെ...

ഇസ്രയേലിന് നേരെ കനത്ത മിസൈല്‍ ആക്രമണം നടത്തി ഇറാൻ

ടെല്‍ അവീവില്‍ വെടിവയ്‌പ്പ് നടന്നതായും റിപ്പോർട്ടുണ്ട്. നിരവധി പേർ ആക്രമണത്തില്‍ മരിച്ചതായാണ് സൂചന. തെക്കൻ ലെബനനില്‍ ഇസ്രയേല്‍ അതിർത്തിയോട് ചേർന്ന നിരവധി ഗ്രാമങ്ങളില്‍ തിങ്കളാഴ്ച അർദ്ധരാത്രി...

ഇസ്രയേല്‍ നടത്തിയ വ്യോമാക്രമണത്തില്‍ മരിച്ചവരുടെ എണ്ണം 500 ആ‍യി

ലബനനിലെ ഹിസ്ബുള്ളയുടെ ശക്തികേന്ദ്രങ്ങളില്‍ ഇസ്രയേല്‍ നടത്തിയ വ്യോമാക്രമണത്തില്‍ മരിച്ചവരുടെ എണ്ണം 500 ആ‍യി. തിങ്കളാഴ്ച ഉച്ചയോടെ ഉണ്ടായ ആക്രമണത്തില്‍ 700 ഓളം പേർക്ക് പരിക്കേറ്റതായും റിപ്പോർട്ടുകളുണ്ട്....

ലെബനന്‍ സ്ഫോടനം; പേജര്‍ വിതരണം ചെയ്ത മലയാളിയുടെ കമ്പനി കേന്ദ്രീകരിച്ച് അന്വേഷണം

ലെബനന്‍ സ്ഫോടനത്തിന് പേജര്‍ വിതരണം ചെയ്ത കമ്പനിയുമായി മലയാളിയുടെ സാമ്പത്തിക ഇടപാട് സംബന്ധിച്ച് ദുരൂഹത ഉള്ളതായി റിപ്പോർട്ട്. നോര്‍വേ പൗരത്വമുള്ള മാനന്തവാടി സ്വദേശി റിന്‍സന്‍ ജോസിന്‍റെ...