ആർട്ടിഫിഷ്യൽ ഇന്റലിജൻസ് അഥവാ എഐക്ക് ക്യാൻസർ കണ്ടുപിടിക്കാനും വെറും 48 മണിക്കൂർ കൊണ്ട് വാക്‌സിൻ നിർമ്മിക്കാനുമുള്ള ശേഷിയുണ്ടെന്ന് ഒറാക്കിൾ ചെയർമാൻ. വൈറ്റ് ഹൗസിൽ നടന്ന പ്രത്യേക യോഗത്തിലാണ് ഒറാക്കിളിൾ ചെയർമാൻ ലാറി എലിസൺ ഇക്കാര്യം അറിയിച്ചത്.സോഫ്റ്റ്ബാങ്ക് സിഇഒ മസയോഷി സൺ, ഓപ്പൺഎഐ സിഇഒ സാം ആൾട്ട്മാൻ എന്നിവർ ഉൾപ്പെടെ പങ്കെടുത്ത വൈറ്റ്ഹൗസിൽ വച്ച് നടന്ന യോഗത്തിലാണ് എലിസൺ വിവരം അറിയിച്ചത്എഐ സഹായത്തോടെയുള്ള രക്ത പരിശോധന നടത്തി അതിലൂടെ ക്യാൻസർ നിർണയിക്കാനാകും. തുടർന്ന് ക്യൻസറിൻ്റെ ജീൻ പരിശോധനയിലൂടെ ആ രോഗത്തിന് ആവശ്യമുള്ള വാക്സിനും 48 മണിക്കൂറിനുള്ള കണ്ടെത്താനാകുമെന്നാണ് ലാറി എലിസൺ യോഗത്തിൽ പറഞ്ഞത്.