ലോകത്തിലെ മണല്‍ ശില്‍പ്പമേളകൾ

മണല്‍ ശില്‍പ്പങ്ങള്‍ക്ക് മണ്ണിനോളംതന്നെ പഴക്കമുണ്ടെന്ന് പറയുന്നതാവും ശരി. ബീച്ചില്‍ പോയിട്ടുള്ളവരില്‍ മണ്ണു കൊണ്ട് വീടും കുന്നും ഉണ്ടാക്കി നോക്കാത്തവര്‍ ഉണ്ടാവില്ല. കുട്ടികള്‍ക്കാണ് ഇതിന് ഉത്സാഹം കൂടുതലെങ്കിലും മുതിര്‍ന്നവരും ഒട്ടും പിന്നിലല്ല.
നദീതീരത്തും സമുദ്രതീരത്തും അടിഞ്ഞുകിടക്കുന്ന മണല്‍ കൊണ്ട് ഉപയോഗങ്ങള്‍ പലതാണെങ്കിലും മണല്‍ കലാകാരന്മാരുടെ കരവിരുതിന് വഴങ്ങുമ്പോള്‍ വിസ്മയങ്ങള്‍ സൃഷ്ടിക്കപ്പെടുന്നു.

ഇന്ത്യയില്‍ മണല്‍ശില്‍പ്പങ്ങള്‍ക്ക് പ്രചാരം ലഭിച്ചത് പതിനാലാം നൂറ്റാണ്ടിലാണെന്ന് ഗവേഷകര്‍ അഭിപ്രായപ്പെടുന്നു. ഭാരതത്തിലെ കവിയായിരുന്ന ബല്‍റാംദാസ് മണല്‍ കൊണ്ട് ഭക്തി നിറഞ്ഞ ശില്‍പ്പങ്ങളുണ്ടാക്കുന്നതില്‍ പ്രസിദ്ധനായിരുന്നു. പുരാതനഇജിപ്റ്റില്‍ പിരമിഡുകളുടെ നിര്‍മ്മാണം ആരംഭിക്കുന്നതിനു മുമ്പുതന്നെ മണല്‍ കൊണ്ട് പല മാതൃകകളും നിര്‍മ്മിക്കാന്‍ ശ്രമിച്ചിരുന്നു.

ചരിത്രപരമായ രേഖകള്‍ ലഭ്യമല്ലെങ്കിലും പതിനാറാം നൂറ്റാണ്ടിലാണ് ഇതിന്‍റെ ആരംഭമെന്ന് കരുതുന്നു. പത്തൊമ്പതാം നൂറ്റാണ്ടിന്‍റെ അവസാനമാണ് മണല്‍ശില്‍പ്പങ്ങള്‍ക്ക് ലോകമൊട്ടുക്ക് പ്രചാരമേറിയത്. ഇന്ന് ലോകത്തിന്‍റെ പലഭാഗത്തുമുള്ള ബീച്ചുകളിലും പാര്‍ക്കുകളിലും പടുത്തുയര്‍ത്തപ്പെടുന്ന മണല്‍ശില്‍പ്പമാതൃകകള്‍ ആയിരങ്ങളെ ആകര്‍ഷിക്കുന്നു. സന്ദര്‍ശകരുടെ മുന്നില്‍വെച്ചുതന്നെ ശില്‍പ്പങ്ങള്‍ നിര്‍മ്മിക്കുന്നതാണ് പുതിയ ട്രെന്‍ഡ്. ശില്‍പ്പിയുടെ കഴിവ് നേരിട്ട് കണ്ടാസ്വദിക്കാന്‍ അവര്‍ക്ക് കഴിയുന്നു.

ടണ്‍ കണക്കിന് മണലുപയോഗിച്ചാണ് ലോകപ്രസിദ്ധ മാതൃകകള്‍ നിര്‍മ്മിക്കപ്പെടുന്നത്. മധ്യകാലഘട്ടത്തിലെ കോട്ടകള്‍, കൊട്ടാരങ്ങള്‍, ആരാധനാലയങ്ങള്‍, ഗ്രീക്ക് ദേവതകള്‍, പ്രസിദ്ധ പെയിന്‍റിംഗുകള്‍, പാലങ്ങള്‍, പര്‍വ്വതങ്ങള്‍, പ്രശസ്ത വ്യക്തികള്‍, ബൈബിളിലെ സന്ദര്‍ഭങ്ങള്‍, ലോകാത്ഭുതങ്ങള്‍, സില്‍ക്ക് റോഡ്, ഒളിമ്പിക്സ് എന്നിവയെല്ലാം മേളയ്ക്കുള്ള വിഷയങ്ങളായി ഭവിക്കാറുണ്ട്. തുമ്പി, മൂട്ട, ചിത്രശലഭം, ഞണ്ട് തുടങ്ങിയ ചെറുജീവികള്‍ പോലും ശില്‍പ്പമാതൃകകളാകാറുണ്ട്.
കാനഡയിലെ ബ്രിട്ടീഷ് കൊളംബിയയിലുള്ള ഹാരിസണ്‍ഹോട്ട് സ്പ്രിംഗ്സില്‍ എല്ലാ വര്‍ഷവും മണല്‍ ശില്‍പ്പകലയില്‍ വേള്‍ഡ് ചാമ്പ്യന്‍ഷിപ്പ് നടക്കാറുണ്ട്. ഈജിപ്റ്റിലെ കെയ്റോവില്‍ വര്‍ഷം തോറും ഇന്‍റര്‍നാഷണല്‍ മണല്‍ ഫെസ്റ്റിവല്‍ നടക്കുന്നു. ഓസ്ട്രേലിയയിലെ ഫ്രാങ്ക്സ്റ്റണില്‍ എല്ലാ വര്‍ഷവും ‘ദിനോസ്റ്റോറി’ എന്ന പേരില്‍ മണല്‍മേള നടക്കാറുണ്ട്.
പോര്‍ച്ചുഗലിലെ പെറു, റഷ്യയിലെ സെന്‍റ്പീറ്റേഴ്സ്ബെര്‍ഗ്, ടര്‍ക്കിയിലെ അന്‍ടാല്യ, സ്വിറ്റ്സര്‍ലന്‍ഡിലെ റോര്‍ഷാഷ് തുടങ്ങിയ നിരവധി സ്ഥലങ്ങളിലും മണല്‍മേളകള്‍ ആളുകള്‍ക്ക് ആനന്ദം പകരുന്നു.

Leave a Reply

spot_img

Related articles

സമാധാനത്തിനുള്ള നൊബേൽ പുരസ്‌കാരം ജാപ്പനീസ് സംഘടനയായ നിഹോൻ ഹിഡാൻക്യോയ്ക്ക്

സമാധാനത്തിനുള്ള നൊബേൽ പുരസ്‌കാരം ജാപ്പനീസ് സംഘടനയായ നിഹോൻ ഹിഡാൻക്യോയ്ക്ക്. ഹിരോഷിമയിലേയും നാഗാസാക്കിയിലേയും അണുബോംബ് ആക്രമണത്തിലെ അതിജീവിതരുടെ സന്നദ്ധ സംഘടനയാണിത്. ആണവായുധങ്ങളില്ലാത്ത ഒരു ലോകം സൃഷ്ടിക്കുന്നതിനായുള്ള സംഘടനയുടെ...

ഇസ്രയേലിന് നേരെ കനത്ത മിസൈല്‍ ആക്രമണം നടത്തി ഇറാൻ

ടെല്‍ അവീവില്‍ വെടിവയ്‌പ്പ് നടന്നതായും റിപ്പോർട്ടുണ്ട്. നിരവധി പേർ ആക്രമണത്തില്‍ മരിച്ചതായാണ് സൂചന. തെക്കൻ ലെബനനില്‍ ഇസ്രയേല്‍ അതിർത്തിയോട് ചേർന്ന നിരവധി ഗ്രാമങ്ങളില്‍ തിങ്കളാഴ്ച അർദ്ധരാത്രി...

ഇസ്രയേല്‍ നടത്തിയ വ്യോമാക്രമണത്തില്‍ മരിച്ചവരുടെ എണ്ണം 500 ആ‍യി

ലബനനിലെ ഹിസ്ബുള്ളയുടെ ശക്തികേന്ദ്രങ്ങളില്‍ ഇസ്രയേല്‍ നടത്തിയ വ്യോമാക്രമണത്തില്‍ മരിച്ചവരുടെ എണ്ണം 500 ആ‍യി. തിങ്കളാഴ്ച ഉച്ചയോടെ ഉണ്ടായ ആക്രമണത്തില്‍ 700 ഓളം പേർക്ക് പരിക്കേറ്റതായും റിപ്പോർട്ടുകളുണ്ട്....

ലെബനന്‍ സ്ഫോടനം; പേജര്‍ വിതരണം ചെയ്ത മലയാളിയുടെ കമ്പനി കേന്ദ്രീകരിച്ച് അന്വേഷണം

ലെബനന്‍ സ്ഫോടനത്തിന് പേജര്‍ വിതരണം ചെയ്ത കമ്പനിയുമായി മലയാളിയുടെ സാമ്പത്തിക ഇടപാട് സംബന്ധിച്ച് ദുരൂഹത ഉള്ളതായി റിപ്പോർട്ട്. നോര്‍വേ പൗരത്വമുള്ള മാനന്തവാടി സ്വദേശി റിന്‍സന്‍ ജോസിന്‍റെ...