കേന്ദ്ര പൊതുമേഖലാ സ്ഥാപനമായ സെന്‍ട്രല്‍ വെയര്‍ഹൗസിംഗ് കോര്‍പ്പറേഷന്‍ വയനാട് ഗവ മെഡിക്കല്‍ കോളേജിന് അനുവദിച്ച ആംബുലന്‍സ് ജില്ലാ കളക്ടര്‍ ഡോ. രേണു രാജ് മെഡിക്കല്‍ കോളേജിന് കൈമാറി. ആസ്പിരേഷണല്‍ ജില്ലാ പദ്ധതിയുടെ ഭാഗമായി സി.എസ്.ആര്‍ ഫണ്ടില്‍ നിന്നും ജില്ലയ്ക്ക് അനുവദിച്ച 28.27 ലക്ഷം രൂപയില്‍ 18.27 ലക്ഷം രൂപ ചെലവിലാണ് ഐ.സി.യു ആംബുലന്‍സ് വാങ്ങിയത്. പേരിയ സാമൂഹികാരോഗ്യ കേന്ദ്രത്തിന്റെ നവീകരണ പ്രവര്‍ത്തനങ്ങള്‍ക്ക് 10 ലക്ഷം രൂപ ചെലവഴിക്കുമെന്ന് സെന്‍ട്രല്‍ വെയര്‍ഹൗസിംഗ് കോര്‍പ്പറേഷന്‍ അധികൃതര്‍ അറിയിച്ചു. കളക്ടറേറ്റ് പരിസരത്ത് നടന്ന പരിപാടിയില്‍ എ.ഡി.എം കെ ദേവകി, ഡെപ്യൂട്ടി കലക്ടര്‍ കെ. അജീഷ്, ജില്ലാ പ്ലാനിംഗ് ഓഫീസര്‍ ആര്‍ മണിലാല്‍, മാനന്തവാടി ഗവ മെഡിക്കല്‍ കോളേജ് പ്രിന്‍സിപ്പള്‍ ഇന്‍-ചാര്‍ജ്ജ് ഡോ.മുഹമ്മദ് അഷ്റഫ്, ജില്ലാ മെഡിക്കല്‍ ഓഫീസര്‍ ഡോ. പി ദിനീഷ്, ജില്ലാ ആശുപത്രി സൂപ്രണ്ട് ഡോ.വി.പി രാജേഷ്, എന്‍.എച്ച്.എം ഡി.പി.എം ഡോ സമീഹ സൈതലവി, സെന്‍ട്രല്‍ വെയര്‍ഹൗസിംഗ് കോര്‍പ്പറേഷന്‍ (ന്യൂഡല്‍ഹി) ഡയറക്ടര്‍ കെ.വി. പ്രദീപ് കുമാര്‍, റീജിയണല്‍ മാനേജര്‍ ബി.ആര്‍ മനീഷ്, സ്റ്റോറേജ് ആന്‍ഡ് ഇന്‍ഫര്‍മേഷന്‍ ഓഫീസര്‍ എ. ആര്‍ രാഖി എന്നിവര്‍ പങ്കെടുത്തു.