ഫോട്ടോ എടുക്കാൻ ഇറങ്ങിയവരെ ആക്രമിച്ച് ആന

മുത്തങ്ങയിൽ ഫോട്ടോ എടുക്കാൻ കാറിൽനിന്ന് ഇറങ്ങിയവരെ ആക്രമിച്ച് ആന; രക്ഷപ്പെട്ടത് തലനാരിഴയ്ക്ക്.

വയനാട് വന്യജീവിസങ്കേതത്തിൽ റോഡരികിൽ ഫോട്ടോ എടുക്കാൻ ശ്രമിച്ച സഞ്ചാരികൾ കാട്ടാനയുടെ ആക്രമണത്തിൽ നിന്ന് രക്ഷപ്പെട്ടത് തലനാരിഴയ്ക്ക്. ഇന്നലെ രാവിലെ ബത്തേരി – മൈസൂരു ദേശീയപാതയിൽ മുത്തങ്ങയ്ക്കടുത്താണ് സംഭവം. കാട്ടാനയുടെ ദൃശ്യങ്ങൾ പകർത്താൻ ഇറങ്ങിയവരുടെ നേരെ ആന ഓടിയടുക്കുന്നതും ഒരാൾ താഴെ വീഴുന്നതുമായ ദൃശ്യം മറ്റൊരു കാറിൽ വന്ന തലപ്പുഴ കണ്ണോത്തുമല സ്വദേശി സവാദാണ് പകർത്തിയത്.

കാറിൽ നിന്നിറങ്ങി സമീപത്തെ വനത്തിൽ നിന്നിരുന്ന കാട്ടാനകളുടെ ദൃശ്യം പകർത്തുകയായിരുന്നു രണ്ടു പേർ. കുട്ടി അടക്കം മൂന്ന് ആനകളാണ് ഉണ്ടായിരുന്നത്. ഇതിൽ ഒരാന ഇവർക്കുനേരെ പാഞ്ഞടുക്കുകയായിരുന്നു. ആന വരുന്നത് കണ്ട് ഓടി രക്ഷപ്പെടാൻ ശ്രമിക്കുന്നതിനിടെ ഒരാൾ താഴെ വീണു. ഇയാളെ കാലുകൊണ്ട് ആന തട്ടാൻ ശ്രമിച്ചെങ്കിലും തലനാരിഴയ്ക്ക് രക്ഷപ്പെട്ടു. ഈ സമയം ഇതുവഴി ഒരു ലോറി വന്നതിനാൽ ആനയുടെ ശ്രദ്ധതിരിഞ്ഞ് പിൻമാറിയതിനാൽ മാത്രമാണ് ഇവർ രക്ഷപ്പെട്ടത്. വാഹനത്തിന്റെ നമ്പർ അനുസരിച്ച് ആന്ധ്രാപ്രദേശ് സ്വദേശികളാണെന്നാണ് സംശയിക്കുന്നത്.

Leave a Reply

spot_img

Related articles

കുവൈത്തില്‍ താമസ സ്ഥലത്തുണ്ടായ തീപിടിത്തത്തില്‍ രണ്ട് സ്ത്രീകള്‍ക്ക് ദാരുണാന്ത്യം

തിങ്കളാഴ്ച ഉച്ചയോടെ അദാൻ പ്രദേശത്തെ ഒരു വീട്ടിലാണ് തീപിടിത്തം ഉണ്ടായത്വിവരം ലഭിച്ചതിനെ തുടർന്ന് അല്‍-ഖുറൈൻ, അല്‍-ബൈറഖ് കേന്ദ്രങ്ങളില്‍ നിന്നുള്ള അഗ്നിശമന സേനാംഗങ്ങള്‍ എത്തിയാണ്...

അതിതീവ്രമഴ, അതീവ ശ്രദ്ധ വേണമെന്ന് കെ.എസ്.ഇ.ബി

തീവ്രമഴ സാധ്യത പ്രവചിച്ചിരിക്കുന്നതിനാല്‍ വൈദ്യുതി അപകടങ്ങളില്‍‍- പ്പെടാതിരിക്കാന്‍ പൊതുജനങ്ങള്‍ അതീവ ശ്രദ്ധ പുലര്‍ത്തണമെന്ന് കെ.എസ്.ഇ.ബി. അറിയിച്ചു. മരക്കൊമ്പുകള്‍ വീണോ മറ്റോ വൈദ്യുതിക്കമ്പികള്‍ പൊട്ടിക്കിടക്കാനോ ചാഞ്ഞുകിടക്കാനോ...

കെ-റെയിൽ ഡിപിആർ പുതുക്കി സമർപ്പിക്കാൻ കെആർഡിസിഎൽ-ന് നിർദ്ദേശം നൽകിയിട്ടുണ്ടെന്ന് കേന്ദ്ര റെയിൽ മന്ത്രാലയം

ജോൺ ബ്രിട്ടാസ് എംപി രാജ്യസഭയിൽ ഉന്നയിച്ച ചോദ്യത്തിന് കേന്ദ്ര റെയിൽ മന്ത്രി അശ്വിനി വൈഷ്ണവ് നൽകിയ മറുപടിയിലാണ് ഇക്കാര്യം അറിയിച്ചത്. കെആർഡിസിഎൽ സിൽവർലൈൻ പദ്ധതിയുടെ...

പ്രായപൂര്‍ത്തിയാകാത്ത പെണ്‍കുട്ടിയെ പീഡിപ്പിച്ച കേസില്‍ പ്രതിക്ക് 36 വര്‍ഷം കഠിനതടവ്

താമരക്കുളം കൊട്ടക്കാശ്ശേരി ചിറമൂല വടക്കേതില്‍ അനൂപി( 24 ) നെ യാണ് അതിവേഗ പ്രത്യേക കോടതി ജഡ്ജ് ടി. മഞ്ജിത്ത് ഇന്ത്യന്‍ ശിക്ഷാനിയമവും പോക്സോ...