പുരാതന ഒളിമ്പിക്സ് ഐതിഹ്യങ്ങള്‍

ഒളിമ്പിക്സ് എന്നാരംഭിച്ചുവെന്നതിന് കൃത്യമായ രേഖകളില്ല. എ.ഡി. നാലാം നൂറ്റാണ്ടു വരെ പുരാതനഒളിമ്പിക്സ് നിലനിന്നിരുന്നുവെന്ന് കരുതുന്നു. പുരാതനഒളിമ്പിക്സില്‍ സ്ത്രീകള്‍ക്ക് പ്രവേശനമില്ലായിരുന്നു. പക്ഷെ പുരുഷവേഷം ധരിച്ച് ചില സ്ത്രീകള്‍ മത്സരങ്ങള്‍ കാണാന്‍ പോയിരുന്നുവത്രേ. പിടിക്കപ്പെട്ടാല്‍ കഠിനശിക്ഷയും ലഭിക്കുമായിരുന്നു.

ഒളിമ്പിയയിലെ ഉത്സവങ്ങളുടെ ഭാഗമായിട്ട് തുടങ്ങിയതുകൊണ്ടാണ് ഒളിമ്പിക്സ് എന്ന പേരു ലഭിച്ചത്. ആര്‍ക്ക് വേണമെങ്കിലും പുരാതനഒളിമ്പിക്സില്‍ പങ്കെടുക്കാന്‍ സാധിക്കുമായിരുന്നു. പുരാതനഒളിമ്പിക്സ് ആയിരം വര്‍ഷങ്ങളോളം നടത്തപ്പെട്ടു.

പുരാതനഒളിമ്പിക് ഗെയിംസിലെ വിജയിക്ക് സമ്മാനമായി നല്‍കിയിരുന്നത് ഒലിവുമരത്തിന്‍റെ കൊമ്പുകൊണ്ടുള്ള കിരീടമായിരുന്നു.

റോമന്‍ ചക്രവര്‍ത്തിയായിരുന്ന തിയോഡോസിയസിന് കളികള്‍ ഇഷ്ടമല്ലായിരുന്നു. അയാളാണ് പുരാതനഒളിമ്പിക്സ് നിര്‍ത്തലാക്കിയത്. ഒളിമ്പിക് ക്ഷേത്രവും സ്റ്റേഡിയവും നശിപ്പിക്കാന്‍ ഉത്തരവ് നല്‍കിയത്.

പുരാതനഗ്രീസിലെ ഒളിമ്പിയ താഴ്വരയില്‍ ദേവമാതാവായ റിയയുടെ ദേവാലയത്തിലെ അള്‍ത്താരയില്‍ ദീപം തെളിയിക്കാനുള്ള മത്സരഓട്ടമാണ് പിന്നീട് പുരാതന ഒളിമ്പിക്സായി മാറിയത് എന്നൊരു കഥയുണ്ട്.

മറ്റൊരു ഗ്രീക്ക് വിശ്വാസം ഇങ്ങനെ : വീരയോദ്ധാവായിരുന്ന ഹെര്‍ക്കുലീസിന്‍റെ സഹോദരനായ പെലോപ്സ് രാജാവിന്‍റെ വിജയമാഘോഷിക്കാനാണ് പുരാതന ഒളിമ്പിക്സ് തുടങ്ങിയത്.

ഹെര്‍ക്കുലീസുമായി ബന്ധപ്പെട്ട മറ്റൊരു കഥ പറയാം : ഈജിയസ് രാജാവുമായി ഹെര്‍ക്കുലീസ് ഒരു പന്തയം വെച്ചു. വര്‍ഷങ്ങളായി വൃത്തിയാക്കാതെ കിടക്കുന്ന പതിനായിരക്കണക്കിന് പശുക്കളുള്ള തന്‍റെ കാലിത്തൊഴുത്ത് വൃത്തിയാക്കാനായി ഈജിയാസ് ഹെര്‍ക്കുലീസിനെ വെല്ലുവിളിച്ചു. ഹെര്‍ക്കുലീസിന് അത് സാധിച്ചാല്‍ പത്തിലൊന്ന് പശുക്കളെ ഈജിയാസ് നല്‍കുമെന്നായിരുന്നു പന്തയം.
അതിശക്തനും ബുദ്ധിമാനുമായ ഹെര്‍ക്കുലീസ് ഒരു വിദ്യ പ്രയോഗിച്ചു. കുത്തിയൊലിച്ചൊഴുകുന്ന ഒരു നദിയെ തൊഴുത്തിലേക്ക് തിരിച്ചുവിട്ടു. പന്തയത്തില്‍ ജയിച്ച ഹെര്‍ക്കുലീസിനോട് പക്ഷെ ഈജിയാസ് രാജാവ് വ്യവസ്ഥ പാലിച്ചില്ല.
കോപാകുലനായ ഹെര്‍ക്കുലീസ് കന്നുകാലികളെ പിടിച്ചുകൊണ്ടുപോവുകയും ഈജിയാസിനെ വധിക്കുകയും ചെയ്തു. ഈ വിജയമാഘോഷിക്കാന്‍ സംഘടിപ്പിച്ച കായികമേളയായിരുന്നു പുരാതനഒളിമ്പിക്സ് എന്നും പറയപ്പെടുന്നു.

Leave a Reply

spot_img

Related articles

സമാധാനത്തിനുള്ള നൊബേൽ പുരസ്‌കാരം ജാപ്പനീസ് സംഘടനയായ നിഹോൻ ഹിഡാൻക്യോയ്ക്ക്

സമാധാനത്തിനുള്ള നൊബേൽ പുരസ്‌കാരം ജാപ്പനീസ് സംഘടനയായ നിഹോൻ ഹിഡാൻക്യോയ്ക്ക്. ഹിരോഷിമയിലേയും നാഗാസാക്കിയിലേയും അണുബോംബ് ആക്രമണത്തിലെ അതിജീവിതരുടെ സന്നദ്ധ സംഘടനയാണിത്. ആണവായുധങ്ങളില്ലാത്ത ഒരു ലോകം സൃഷ്ടിക്കുന്നതിനായുള്ള സംഘടനയുടെ...

ഇസ്രയേലിന് നേരെ കനത്ത മിസൈല്‍ ആക്രമണം നടത്തി ഇറാൻ

ടെല്‍ അവീവില്‍ വെടിവയ്‌പ്പ് നടന്നതായും റിപ്പോർട്ടുണ്ട്. നിരവധി പേർ ആക്രമണത്തില്‍ മരിച്ചതായാണ് സൂചന. തെക്കൻ ലെബനനില്‍ ഇസ്രയേല്‍ അതിർത്തിയോട് ചേർന്ന നിരവധി ഗ്രാമങ്ങളില്‍ തിങ്കളാഴ്ച അർദ്ധരാത്രി...

ഇസ്രയേല്‍ നടത്തിയ വ്യോമാക്രമണത്തില്‍ മരിച്ചവരുടെ എണ്ണം 500 ആ‍യി

ലബനനിലെ ഹിസ്ബുള്ളയുടെ ശക്തികേന്ദ്രങ്ങളില്‍ ഇസ്രയേല്‍ നടത്തിയ വ്യോമാക്രമണത്തില്‍ മരിച്ചവരുടെ എണ്ണം 500 ആ‍യി. തിങ്കളാഴ്ച ഉച്ചയോടെ ഉണ്ടായ ആക്രമണത്തില്‍ 700 ഓളം പേർക്ക് പരിക്കേറ്റതായും റിപ്പോർട്ടുകളുണ്ട്....

ലെബനന്‍ സ്ഫോടനം; പേജര്‍ വിതരണം ചെയ്ത മലയാളിയുടെ കമ്പനി കേന്ദ്രീകരിച്ച് അന്വേഷണം

ലെബനന്‍ സ്ഫോടനത്തിന് പേജര്‍ വിതരണം ചെയ്ത കമ്പനിയുമായി മലയാളിയുടെ സാമ്പത്തിക ഇടപാട് സംബന്ധിച്ച് ദുരൂഹത ഉള്ളതായി റിപ്പോർട്ട്. നോര്‍വേ പൗരത്വമുള്ള മാനന്തവാടി സ്വദേശി റിന്‍സന്‍ ജോസിന്‍റെ...