അർജുനായുള്ള തിരച്ചിലിൽ വീണ്ടും പ്രതിസന്ധി

ഷിരൂര്‍ മണ്ണിടിച്ചിലില്‍ കാണാതായ അര്‍ജുനടക്കം മൂന്ന് പേർക്കായുള്ള തിരച്ചിലിൽ വീണ്ടും പ്രതിസന്ധി.

അഞ്ച് മണിക്കൂറോളം സംഘം തിരച്ചിൽ നടത്തിയെങ്കിലും പുഴയിൽ അടിഞ്ഞു കൂടിയ ചെളിയാണ് മുങ്ങൽ വിദ്ഗ്ധൻ​ ഈശ്വർ മാൽപെയുടെ നേതൃത്വത്തിലുള്ള സംഘത്തിനും നാവികസേനാ ഉദ്യോ​ഗസ്ഥർക്കും തടസമാകുന്നതെന്ന് കാർവാർ എംഎൽഎ സതീഷ് കൃഷ്ണ സെയിൽ പ്രതികരിച്ചു.

ചെളി നീക്കിയാൽ മാത്രമേ ആഴത്തിലിറങ്ങി പരിശോധിക്കാനാകൂ.ഇതിനായി ഗോവയിൽ നിന്ന് ഫ്ലോട്ടിം​ഗ് ഡ്രഡ്ജർ എത്തിക്കാൻ ശ്രമിക്കുമെന്നും കാർവാർ എംഎൽഎ അറിയിച്ചു.

സി​ഗ്നൽ ലഭിച്ച സ്ഥലങ്ങളിൽ പരിശോധന നടത്തിയപ്പോൾ ചളിയും പാറക്കഷ്ണങ്ങളും മരക്കഷ്ണങ്ങളും അടിഞ്ഞുകൂടി കിടക്കുന്നതാണ് നിലവിൽ തിരച്ചിലിന് പ്രതിസന്ധിയായിരിക്കുന്നത്.

തുറമുഖത്ത് നിന്ന് പുഴയിലൂടെ ഡ്രഡ്ജർ എത്തിക്കാനാണ് ശ്രമം. എന്നാൽ സ്വാതന്ത്ര്യ ദിനമായതിനാൽ നാളെ എത്തിക്കാനാകില്ല.

കേരളത്തിൽ നിന്ന് ഡ്രഡ്ജർ എത്തിക്കാൻ കഴിഞ്ഞിട്ടില്ല. ഓപ്പറേറ്റർ അസുഖബാധിതനാണ് എന്നായിരുന്നു ചോദിച്ചപ്പോൾ ലഭിച്ച മറുപടി. ഈ മറുപടി ലഭിച്ചത് വൈകിയാണെന്നും കാർവാർ എംഎൽഎ കുറ്റപ്പെടുത്തി.

എത്ര സമയമെടുത്താലും ഷിരൂരിൽ പരിശോധന തുടരുക തന്നെ ചെയ്യുമെന്നും എംഎൽഎ വ്യക്തമാക്കി.

പരിശോധന ആഴത്തിൽ നടത്തണമെങ്കിൽ ഡ്രെഡ്ജിംഗ് മെഷീൻ ആവശ്യമാണെന്ന് മഞ്ചേശ്വരം എംഎൽഎ എ.കെ.എം അഷ്റഫും അറിയിച്ചു.എത്ര ആഴത്തിൽ പോയാലും വലിയ മരക്കഷ്ണങ്ങളും പാറകളുമാണ് തിരച്ചിൽ സംഘത്തിന് കാണാൻ സാധിക്കുന്നത്.

Leave a Reply

spot_img

Related articles

കേരള ഹൈക്കോടതിയിൽ ബോംബ് ഭീഷണി സന്ദേശം

ബോംബ് ഭീഷണി സന്ദേശം ലഭിച്ചതിനെ തുടര്‍ന്ന് കൊച്ചിയിലെ ഹൈക്കോടതി കെട്ടിടത്തിലും പരിസരത്തും പൊലീസ് സുരക്ഷ ശക്തമാക്കി. ഇന്ന് ഉച്ചയോടെയാണ് ഇമെയിലിൽ ബോംബ് ഭീഷണി സന്ദേശമെത്തിയത്....

അസിസ്റ്റൻറ് ബോട്ട് കമാണ്ടർ, ബോട്ട് എഞ്ചിൻ ഡ്രൈവർ നിയമനം

അഴിക്കോട് തീരദേശ പോലീസ് സ്റ്റേഷനിലെ ബോട്ടുകളിൽ് അസിസ്റ്റൻറ് ബോട്ട് കമാണ്ടർ, ബോട്ട് എഞ്ചിൻ ഡ്രൈവർ എന്നീ ഒഴിവുകളിലേക്ക് താൽകാലിക അടിസ്ഥാനത്തിൽ നിയമനം നടത്തുന്നു. വിരമിച്ച...

കുട്ടികളുടെ വായനയും സർഗ്ഗവാസനകളും പ്രോത്സാഹിക്കപ്പെടണം : ഡോ. ആർ ബിന്ദു

കുട്ടികളുടെ ഊർജത്തെ ശരിയായ ദിശയിലേക്ക് വഴി തിരിച്ചു വിടാൻ കഴിയണമെന്നും അതിനായി അവരുടെ വായനയും സർഗ്ഗവാസനകളും പ്രോത്സാഹിക്കപ്പെടണമെന്നും ഉന്നത വിദ്യാഭ്യാസ വകുപ്പ് മന്ത്രി ഡോ...

കോട്ടയം ഇന്ദ്രപ്രസ്ഥം ഓഡിറ്റോറിയം ഉടമയും ഭാര്യയും വീടിനുള്ളിൽ മരിച്ച നിലയിൽ

കോട്ടയം ഇന്ദ്രപ്രസ്ഥം ഓഡിറ്റോറിയം ഉടമയും ഭാര്യയും വീടിനുള്ളിൽ മരിച്ച നിലയിൽ.കോട്ടയം നഗരമധ്യത്തിലെ വീടിനുള്ളിലാണ് വിജയകുമാർ (64) ഭാര്യ മീര (60) എന്നിവരെ മരിച്ച നിലയിൽ...