ആന്റിബയോട്ടിക് ഇനി നീല കവറിൽ.
ആന്റിബയോട്ടിക്കുകൾ തിരിച്ചറിയാനായി അവ നീല കവറിൽ നൽകുന്ന രീതി സംസ്‌ഥാനം മുഴുവൻ നടപ്പാക്കുമെന്നു മന്ത്രി വീണാ ജോർജ്. എറണാകുളം ജില്ലയിലാണ് ഈ രീതി ആദ്യം നടപ്പാക്കിയതെന്നു മന്ത്രി പറഞ്ഞു.
ആന്റിബയോട്ടിക്കുകളുടെ ഉപയോഗത്തിൽ കൃത്യത പാലിക്കുന്ന ആശുപത്രികൾക്കു പ്രത്യേക എംബ്ലവും സർട്ടിഫിക്കറ്റും നൽകും.
രാജ്യത്തെ ആദ്യത്തെ ജില്ലാതല ആൻ്റിബയോഗ്രാം പുറത്തിറക്കുന്ന സംസ്ഥാനമായി കേരളം മാറി.
എറണാകുളം ജില്ലയാണ് ആന്റിബയോഗ്രാം പുറത്തിറക്കിയത്. ബാക്‌ടീരിയകൾക്ക് ആന്റിബയോട്ടിക്കുകളോടുള്ള പ്രതിരോധശേഷി അളന്നു ക്രോഡീകരിക്കുന്നതാണ് ആന്റിബയോഗ്രാം.