പൂർണ്ണമായും ഒരു ഇൻവസ്റ്റിഗേഷൻ ചിത്രത്തിൻ്റെ എല്ലാ ഘടകങ്ങളും കോർത്തിണക്കിയ അന്വേഷിപ്പിൻ കണ്ടെത്തും എന്ന ചിത്രത്തിൻ്റെ ട്രയിലർ ജനവരി ഇരുപത്തിയെട്ട് ഞായറാഴ്ച്ച പുറത്തുവിട്ടു.
നവാഗതനായ ഡാർവിൻ കുര്യാക്കോസ് സംവിധാനം ചെയ്യുന്ന ഈ ചിത്രം നിർമ്മിക്കുന്നത് തീയേറ്റർ ഓഫ് ഡ്രീംസിൻ്റെ ബാനറിൽ ജിൻ.വി.ഏബ്രഹാമും, ഡോൾവിൻ കുര്യാക്കോസും ചേർന്നാണ്. ഇവർക്കൊപ്പം സരിഗമയും നിർമ്മാണത്തിൽ പങ്കാളികളാണ്.
മധ്യ തിരുവതാംകൂറിൻ്റെ പശ്ചാത്തലത്തിൽ തികച്ചും റിയലിസ്റ്റിക്കായ ഒരു കുറ്റാന്വേഷണ ചിത്രമാണിത്.
ഒരിക്കൽ ക്ലോസ് ചെയ്ത ഒരു കേസ്റ്റണ് ഈ ചിത്രത്തിലൂടെ വീണ്ടും അന്വേഷിക്കുന്നത്.
ഇക്കുറി ആനന്ദ് രാജ് എന്ന യുവ എന്ഐ. ആണ് കേസ് അന്വേഷണത്തിൻ്റെ ചുമതലക്കാരൻ.
യുവത്വത്തിനെ പ്രസരിപ്പും, നീതി നടപ്പിലാക്കാനുള്ള ദൃഢനിശ്ചയമുള്ള ഒരു പൊലീസ് ഉദ്യോഗസ്ഥൻ
ടൊവിനോ തോമസ്സിൽ ഈ കഥാപാത്രം ഏറെ ഭദ്രമാകുന്നു.