അര്‍ബന്‍ എച്ച്.ഡബ്ല്യു.സി.കള്‍ക്ക് കീഴില്‍ മെഡിക്കല്‍ ഓഫീസര്‍, സ്റ്റാഫ് നഴ്‌സ്, ജെ.എച്ച്.ഐ, ഫാര്‍മസിസ്റ്റ് തസ്തികകളില്‍ നിയമനം നടത്തുന്നതിന് അപേക്ഷ ക്ഷണിച്ചു. അപേക്ഷയും രേഖകളുടെ സ്വയം സാക്ഷ്യപ്പെടുത്തിയ പകര്‍പ്പുകളും ജില്ലാ പ്രോഗ്രാം മാനേജര്‍, എന്‍.എച്ച്.എം, മെയോസ് ബില്‍ഡിംഗ്, കൈനാട്ടി, കല്‍പ്പറ്റ നോര്‍ത്ത്, 673122 എന്ന വിലാസത്തില്‍ തപാലായോ, നേരിട്ടോ ജനുവരി 24 നകം നല്‍കണം.
താത്ക്കാലിക നിയമനം
കല്‍പ്പറ്റ ജില്ലാ ആയുര്‍വേദ ആശുപത്രി കേന്ദ്രീകരിച്ച് നടപ്പിലാക്കുന്ന സമഗ്ര പെയിന്‍ ആന്‍ഡ് പാലിയേറ്റീവ് കെയര്‍ പദ്ധതിയിലെ ഫിസിയോതെറാ.പ്പിസ്റ്റ്, സ്പീച്ച് തെറാപ്പിസ്റ്റ്, സ്പെഷ്യല്‍ എഡ്യുക്കേറ്റര്‍ തസ്തികകളിലേക്ക് ദിവസവേതനാടിസ്ഥാനത്തില്‍ താത്ക്കാലിക നിയമനം നടത്തുന്നു. കൂടിക്കാഴ്ച്ച ജനുവരി 25 ന് രാവിലെ 11.30 ന് ഭാരതീയ ചികിത്സാവകുപ്പ് ജില്ലാ മെഡിക്കല്‍ ഓഫീസില്‍ നടക്കും. ഫോണ്‍: 04936 203906.
ഫിസിയോ തെറാപ്പിസ്റ്റ്, വനിതാ ഫിറ്റ്‌നെസ്സ് ട്രെയിനര്‍ നിയമനം
നൂല്‍പ്പുഴ കുടുംബാരോഗ്യ കേന്ദ്രത്തില്‍ ഫിസിയോ തെറാപ്പിസ്റ്റ്, വനിതാ ഫിറ്റ്‌നെസ്സ് ട്രെയിനര്‍ നിയമനം നടത്തുന്നു. ഫിസിയോതെറാപ്പിസ്റ്റ് യോഗ്യത: ബി.പി.റ്റി, എം.പി.റ്റി. വനിതാ ഫിറ്റ്‌നെസ്സ് ട്രെയിനര്‍ യോഗ്യത: അസാപ് ഫിറ്റ്‌നെസ് ട്രെയിനര്‍ കോഴ്‌സ് അല്ലെങ്കില്‍ ഗവ. അംഗീകൃത ഫിറ്റ്‌നെസ്സ് ട്രെയിനര്‍. യോഗ്യരായ ഉദ്യോഗാര്‍ത്ഥികള്‍ അസല്‍ സര്‍ട്ടിഫിക്കറ്റുകളും, സ്വയം സാക്ഷ്യപ്പെടുത്തിയ പകര്‍പ്പുകളുമായി ജനുവരി 24 ന് രാവിലെ 10 ന് നൂല്‍പ്പുഴ കുടുംബാരോഗ്യ കേന്ദ്രത്തില്‍ കൂടിക്കാഴ്ചക്ക് എത്തണം.നൂല്‍പ്പുഴ ഗ്രാമ പഞ്ചായത്തില്‍ ഉള്ളവര്‍ക്ക് മുന്‍ഗണന. ഫോണ്‍: 04936-270604, 7736919799.