കേരള സര്‍ക്കാരിന്റെ നൂറുദിന കര്‍മ്മപദ്ധതികളുടെ ഭാഗമായി സാംസ്‌കാരിക വകുപ്പും ഭാരത് ഭവനും സംയുക്തമായി സംഘടിപ്പിക്കുന്ന ‘കടല്‍മിഴി’ തീരദേശ സര്‍ഗ്ഗയാത്രയോടനുബന്ധിച്ച് കേരളത്തിലെ തീരദേശവാസികളുടെ കലകള്‍ അവതരിപ്പിക്കുന്നതിന് അപേക്ഷ ക്ഷണിച്ചു. പരമ്പരാഗത കലാരൂപങ്ങളായ അണ്ണാവിപ്പാട്ട്, പുത്തന്‍പാന, അമ്മാനപ്പാട്ട്, ദേവസ്തവിളി, പരിചമുട്ടുകളി, മാര്‍ഗ്ഗംകളി, ശ്ലാമകരോള്‍, ചവിട്ടുനാടകം, പിച്ചപാട്ട്, കടല്‍ വഞ്ചിപ്പാട്ടുകള്‍, മീന്‍പാട്ടുകള്‍ തുടങ്ങിയ കലാരൂപങ്ങള്‍ അറിയാവുന്നവര്‍ക്കാണ് മുന്‍ഗണന. തീരദേശ കുടുംബങ്ങളില്‍ നിന്നുള്ള സ്‌കൂള്‍ കോളേജ് പഠനവേളയില്‍ ജില്ലാ തലത്തില്‍ ഒന്നും, രണ്ടും സ്ഥാനം നേടിയ കേരളീയ രംഗകലകളില്‍ ശ്രദ്ധേയരായവര്‍ക്കും പദ്ധതിയില്‍ അപേക്ഷിക്കാം. പങ്കെടുക്കുവാന്‍ പ്രായപരിധി ഇല്ല. അപേക്ഷകള്‍ ഡിസംബര്‍ മാസം 31 നകം ഭാരത് ഭവന്‍, തൃപ്തി ബംഗ്ലാവ്, തെക്കാട്, തിരുവനന്തപുരം-14 എന്ന വിലാസത്തില്‍ നേരിട്ടോ,kadalculture@gmail.comഎന്ന ഇമെയില്‍ ഐ. ഡിയിലേക്കോ സമര്‍പ്പിക്കാം. കൂടുതല്‍ വിവരങ്ങള്‍ക്ക് 0471- 4000282 എന്ന നമ്പറില്‍ ബന്ധപ്പെടാം.