സര്‍ക്കാര്‍ മോഡല്‍ റസിഡന്‍ഷ്യല്‍ സ്‌കൂളില്‍ പ്രവേശനത്തിനായി അപേക്ഷ ക്ഷണിച്ചു

കൂട്ടിക്കാനത്ത് പ്രവര്‍ത്തിക്കുന്ന പീരുമേട് സര്‍ക്കാര്‍ മോഡല്‍ റസിഡന്‍ഷ്യല്‍ സ്‌കൂളില്‍ തമിഴ് മീഡിയം 2024 -25 അദ്ധ്യായന വര്‍ഷം 5 ആം ക്ലാസ്സിലേക്ക് പ്രവേശനത്തിനായി പട്ടികജാതി, മറ്റിതര സമുദായത്തില്‍പ്പെട്ട  വിദ്യാര്‍ഥിക്കളില്‍ നിന്നും അപേക്ഷ ക്ഷണിച്ചു. ആകെയുള 40 സീറ്റില്‍ 10 ശതമാനം പിന്നോക്ക വിഭാഗക്കാര്‍ക്കായി സംവരണം ചെയ്തിരിക്കുന്നു. അപേക്ഷകര്‍ തമിഴ് മീഡിയം സ്‌കൂളില്‍ പഠിക്കുന്നവരും, അപേക്ഷകരുടെ കുടുംബ വാര്‍ഷിക വരുമാനം 200000 രൂപയോ അതില്‍ താഴെയോ ആയിരിക്കണം. കൂടാതെ മറ്റ് ക്ലാസ്സുകളിലേക്കുള്ള അപേക്ഷ സമര്‍പ്പിക്കാം.

അപേക്ഷയോടൊപ്പം കുട്ടിയുടെ ജാതി, കുടുംബ വാര്‍ഷിക വരുമാനം എന്നിവ തെളിയിക്കുന്ന സര്‍ട്ടിഫിക്കറ്റുകളുടെ സാക്ഷ്യപ്പെടുത്തിയ പകര്‍പ്പുകളും, ഇപ്പോള്‍ പഠിച്ചുകൊണ്ടിരിക്കുന്ന ക്ലാസ്സും ജനനത്തീയതിയും തെളിയിക്കുന്നതിന് സ്‌കൂള്‍ ഹെഡ്മാസ്റ്റര്‍ നല്‍കുന്ന സാക്ഷ്യപത്രവും ഹാജരാക്കണം.

ജില്ലാ വിദ്യാഭ്യാസ ഓഫീസര്‍ നടത്തുന്ന എഴുത്തു പരീക്ഷയുടെ അടിസ്ഥാനത്തില്‍ തയ്യാറാക്കുന്ന റാങ്ക് ലിസ്റ്റ് പ്രകാരമാണ് പ്രവേശനം. അപേക്ഷാഫോമിന്റെ മാതൃക ബ്ലോക്ക് പട്ടികജാതി വികസന ഓഫീസുകള്‍, സര്‍ക്കാര്‍ എം.ആര്‍.എസ് പീരുമേട് എന്നിവടങ്ങളില്‍ നിന്നും ലഭിക്കുന്നതാണ്.

പ്രവേശനം ആഗ്രഹിക്കുന്നവര്‍ ഫെബ്രുവരി 29 പകല്‍ 5 മണിക്കു മുമ്പായി ഹെഡ്മാസ്റ്റര്‍, സര്‍ക്കാര്‍ എം.ആര്‍.എസ്. പീരുമേട്, കുട്ടിക്കാനം പി.ഒ, 685531 എന്ന വിലാസത്തില്‍ അപേക്ഷ സമര്‍പ്പിക്കേണ്ടതാണ്. കൂടുതല്‍ വിവരങ്ങള്‍ക്ക് ഫോണ്‍: 9446050102, 9446507995

Leave a Reply

spot_img

Related articles

വനംവകുപ്പിനെ ജനസൗഹൃദമാക്കും: മന്ത്രി എ കെ ശശീന്ദ്രന്‍

മനുഷ്യന്‍, വനം, മൃഗം മൂന്നുഘടകങ്ങളെയും ജനപങ്കാളിത്തത്തോടെ സംരക്ഷിച്ചുകൊണ്ടുള്ള ജനസൗഹൃദ വകുപ്പായി വനംവകുപ്പിനെ മാറ്റുന്നതിനുള്ള ശ്രമങ്ങളാണ് സര്‍ക്കാര്‍ നടത്തിവരുന്നതെന്ന് വനംവകുപ്പ് മന്ത്രി എ. കെ ശശീന്ദ്രന്‍...

നടപ്പാതയിലെ പരസ്യ ബോർഡുകൾ: പരാതികൾ പരിഹരിക്കാൻ സ്ഥിരം സമിതി രൂപീകരിക്കണം; മനുഷ്യാവകാശ കമ്മീഷൻ

തിരുവനന്തപുരം: ഹൈക്കോടതിയും മനുഷ്യാവകാശ കമ്മീഷനും നിരവധി ഉത്തരവുകൾ നൽകിയിട്ടുണ്ടെങ്കിലും കാഴ്ച പരിമിതിയുള്ളവരെ പോലും ബുദ്ധിമുട്ടിക്കുന്ന തരത്തിൽ നടപ്പാതകളിൽ സഞ്ചാര സ്വാതന്ത്ര്യം തടസ്സപ്പെടുത്തി പരസ്യബോർഡുകൾ സ്ഥാപിക്കുന്ന...

മാധ്യമ പ്രവര്‍ത്തകര്‍ സ്വയം പരിശോധിക്കേണ്ട ഒട്ടേറെ കാര്യങ്ങളുണ്ട്; മുഖ്യമന്ത്രി

മാധ്യമ പ്രവര്‍ത്തകര്‍ സ്വയം പരിശോധിക്കേണ്ട ഒട്ടേറെ കാര്യങ്ങളുണ്ടെന്ന് മുഖ്യമന്ത്രി പിണറായി വിജയന്‍.കേരള പത്രപ്രവർത്തക യൂണിയൻ 60-ാം സംസ്ഥാന സമ്മേളനം കൊച്ചിയിൽ ഉദ്ഘാടനം ചെയ്യുകയായിരുന്നു മുഖ്യമന്ത്രി....

0484 എയ്റോ ലോഞ്ചിൽ ബുക്കിങ് തുടങ്ങി

കൊച്ചി വിമാനത്താവളത്തിലെ ടെർമിനൽ 2-ൽ സെപ്റ്റംബർ 1 ന് ഉദ്‌ഘാടനം ചെയ്ത 0484 എയ്റോ ലോഞ്ചിന്റെ 41 ഗസ്റ്റ് റൂമുകൾ പ്രവർത്തനസജ്ജമായി. തിങ്കളാഴ്ച മുതൽ യാത്രക്കാർക്കും...